പൊന്നാനിയുടെ സ്വന്തം കവി രുദ്രൻ വാരിയത്തിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തിലേക്ക്.

പൊന്നാനിയുടെ സ്വന്തം കവി രുദ്രൻ വാരിയത്തിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തിലേക്ക്.                           

 എം. ടി. എം. കോളേജിന്റെ  പബ്ലിക് ലൈബ്രറി  ഉൽഘാടനത്തോടനുബദ്ധിച്ചാണ്  മൈത്രി വായനശാലയുടെ  സഹകരണത്തോടെ  പ്രശസ്ത കവിയും, മൈത്രി വായനശാല രക്ഷാധികാരിയുമായ രുദ്രൻ വാരിയത്തിന്റെ കവിതകൾ  എം. ടി. എം. കോളേജ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ ഡോ :അബ്ദുൽ അസീസ്, ഫൈസൽ ബാവ, ത്രിവിക്രമൻ നമ്പൂതിരിപ്പാട്, മുഹമ്മദ്‌ കുട്ടി മഠയപറമ്പിൽ, കരീം ഇല്ലത്തേൽ, സലാം മലയംകുളത്തേൽ, രുദ്രൻ വാരിയത്ത് തുടങ്ങിയവർ പങ്കെടുത്തു.


രുദ്രൻ വാരിയത്ത്

സമകാലീന പ്രസക്തമായ കവിതകൾ കൊണ്ട് ശ്രദ്ധേയമായ കവിയാണ് രുദ്രൻ വാരിയത്ത്.  

 ദിവസവും ഒന്നിലധികം കവിതകളാണ് എഴുതാറുള്ളത്.  ഏകദേശം

മുന്നൂറോളം കവിതകൾ ഇതുവരെ രചിച്ചിട്ടുണ്ട്.

പൗരാവകാശ ബില്ലിനെതിരെ തൂലിക ചലിപ്പിച്ചു കൊണ്ടാണ് അദ്ദേഹം എഴുതി  തുടങ്ങിയത്, ലളിതമായ ഭാഷാ പ്രയോഗത്തിലൂടെ വലിയ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന രൂദ്രൻ വാരിയത്ത്   കവിതകൾക്ക് വേണ്ടി

മാത്രമായുള്ള  യൂട്യൂബ് ചാനലിലും സജീവമാണ്.   കേരളത്തിലെ വ്യത്യസ്ഥ ഗായകർ ആലപിച്ച 200 ഓളം വീഡിയോകളാണ് യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുള്ളത്. 105 വയസ്സു പിന്നിട്ട അദ്ദേഹത്തിന്റെ അമ്മയാണ് അദ്ദേഹത്തിന്റെ കരുത്തും പ്രചോദനവും

വെളിയംങ്കോട് പഴഞ്ഞിയിൽ വാരിയത്ത് സീമന്തിനി നങ്ങ്യാരുടെയും ആച്ചാട്ടിൽ നാരായണൻ നായരുടെയും ഏക മകനാണ്.

ഭാര്യ ഷൈലജ ടീച്ചർ അങ്കണവാടി അദ്ധ്യാപികയും

അരുൺ , അനൂപ് ( സോഫ്റ്റ് വെയർ എൻജിനിയേഴ്സ്) അഞ്‌ജിത എന്നിവർ മക്കളുമാണ്.

വളരെ കാലം ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യഭ്യാസവും ജോലിയുമായി കഴിഞ്ഞതിന് ശേഷം പൊന്നാനി എം ഇ എസിൽ നിന്നും ഇക്കണോമിക്സിൽ ബിരുദവും എടുത്ത അദ്ദേഹം ഇപ്പോൾ എൽ ഐസിയുടെ സെയിൽസ് എക്സികുട്ടീവ് ആയി ജോലി നോക്കുന്നു.

#360malayalam #360malayalamlive #latestnews

എം. ടി. എം. കോളേജിന്റെ പബ്ലിക് ലൈബ്രറി ഉൽഘാടനത്തോടനുബദ്ധിച്ചാണ് മൈത്രി വായനശാലയുടെ സഹകരണത്തോടെ പ്രശസ്ത കവിയും, മൈത്രി വായനശാല ര...    Read More on: http://360malayalam.com/single-post.php?nid=4947
എം. ടി. എം. കോളേജിന്റെ പബ്ലിക് ലൈബ്രറി ഉൽഘാടനത്തോടനുബദ്ധിച്ചാണ് മൈത്രി വായനശാലയുടെ സഹകരണത്തോടെ പ്രശസ്ത കവിയും, മൈത്രി വായനശാല ര...    Read More on: http://360malayalam.com/single-post.php?nid=4947
പൊന്നാനിയുടെ സ്വന്തം കവി രുദ്രൻ വാരിയത്തിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തിലേക്ക്. എം. ടി. എം. കോളേജിന്റെ പബ്ലിക് ലൈബ്രറി ഉൽഘാടനത്തോടനുബദ്ധിച്ചാണ് മൈത്രി വായനശാലയുടെ സഹകരണത്തോടെ പ്രശസ്ത കവിയും, മൈത്രി വായനശാല രക്ഷാധികാരിയുമായ രുദ്രൻ വാരിയത്തിന്റെ കവിതകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്