പൂർവ്വ വിദ്യാർത്ഥികൾ ഓടിയെത്തി മൊബൈൽ ഫോണുകളും ടി.വി കളുമായി .

പൂർവ്വ വിദ്യാർത്ഥികൾ ഓടിയെത്തി മൊബൈൽ ഫോണുകളും ടി.വി കളുമായി .


പ്രവാസി കൂട്ടായ്മയും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്തപ്പോൾ മാറഞ്ചേരി പഞ്ചായത്തിലെ പരിച്ചകം , മടത്തിൽ എൽ പി സ്കൂളുകളിലെ ഓൺലൈൻ പഠന സൗകര്യത്തിനു പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ എന്ന സ്വപ്നം പൂവണിഞ്ഞു . പരിച്ചകം എൽ പി സ്കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീകാന്ത് മാഷും മഠത്തിൽ എൽ പി സ്കൂൾ പ്രധാന അധ്യാപിക വിനീത ടീച്ചറുമാണ് വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ അവരവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അറിയിച്ചത് .


ഈ വിവരം അറിഞ്ഞ മഠത്തിൽ പ്രവാസി കൂട്ടായ്മ വിഷയത്തിൽ ഇടപെടുകയും സ്കൂളിലേക്ക് ആവശ്യമായ 5 ഫോണുകളും ഒരു ടി വി യും സ്കൂളിന് നൽകി .കൂടാതെ മഠത്തിൽ പ്രദേശത്തെ മറ്റു സ്‌കൂളുകളിൽ പഠിക്കുന്ന 4 കുട്ടികൾക്ക് കൂടി  മൊബൈൽ ഫോൺ നൽകാനും അവർക്ക് കഴിഞ്ഞു .


അതേസമയം പരിച്ചകം സ്‌കൂളിലെ 6 വിദ്യാർത്ഥികൾക്കാണ് പൂർവ വിദ്യാർഥികൾ ചേർന്ന് മൊബൈൽ ഫോൺ വാങ്ങി നൽകിയത് . ഇത്തരത്തിൽ പ്രയാസം അനുഭവിക്കുന്ന നിരവധി  വിദ്യാർത്ഥികൾ ഈ വിദ്യാലയങ്ങളിൽ ഉണ്ടെന്നാണ്  അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് .


ഒരേ ദിവസം ഒരു സമയത്ത് തന്നെ മെമ്പർമാരായ മെഹ്‌റലി കടവിൽ ,റജുല ഗഫൂർ ,ബീന ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ 15 ഫോണുകളും 1 ടി വി യുമാണ് വിതരണം ചെയ്തത് .

 പ്രയാസങ്ങൾ കേട്ടാൽ  ഒന്നിക്കുക എന്നതാണ് മാറഞ്ചേരിയുടെ ഏറ്റവും വലിയ സവിശേഷത.  ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഈ കാലത്ത് ഒരു കുട്ടിയും അത്തരം സൗകര്യങ്ങൾ ഇല്ലാതെ പഠനം മുടങ്ങരുത് എന്ന ചിന്ത തന്നെയാണ് എത്രയും വേഗത്തിൽ ഇത്തരം  മഹനീയ പ്രവർത്തനം നടത്താൻ കൂട്ടായ്മകളെ പ്രേരിപ്പിച്ചത് .


തുടർന്നും നമ്മുടെ പ്രദേശത്തെ  സ്‌കൂളുകളിലെ പഠന പുരോഗതിക്കാവശ്യമായ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണ ഉണ്ടാകുമെന്നും അവർ അറിയിച്ചു .


മഠത്തിൽ പ്രവാസി കൂട്ടായ്മക്ക് വേണ്ടി അബ്ദുൽ കരീം ഇല്ലത്തേൽ ,ഹാരിസ് എം ടി , കുഞ്ഞുമോൻ ഇല്ലത്തേൽ , സലിം പി എം  ,ഹൈദർ ,ആർ വി മുഹമദ്കുട്ടി എന്നിവരും പരിച്ചകം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് വേണ്ടി PTA പ്രസിഡണ്ട് മുഹമ്മദ് യൂസഫ്‌ ചീതമഠത്തിൽ , MTA പ്രസിഡണ്ട് സബീന കെ , അലി വി പി , അബ്ദുൽ ഗഫൂർ സി , അധ്യാപകരായ ശിവജ ടി ബി, സനിത കെ തുടങിയവർ നേതൃത്വം നൽകി .

#360malayalam #360malayalamlive #latestnews

പ്രവാസി കൂട്ടായ്മയും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്തപ്പോൾ മാറഞ്ചേരി പഞ്ചായത്തിലെ പരിച്ചകം , മടത്തിൽ എൽ പി സ്കൂളുകളിലെ ഓൺലൈൻ പഠ...    Read More on: http://360malayalam.com/single-post.php?nid=4884
പ്രവാസി കൂട്ടായ്മയും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്തപ്പോൾ മാറഞ്ചേരി പഞ്ചായത്തിലെ പരിച്ചകം , മടത്തിൽ എൽ പി സ്കൂളുകളിലെ ഓൺലൈൻ പഠ...    Read More on: http://360malayalam.com/single-post.php?nid=4884
പൂർവ്വ വിദ്യാർത്ഥികൾ ഓടിയെത്തി മൊബൈൽ ഫോണുകളും ടി.വി കളുമായി . പ്രവാസി കൂട്ടായ്മയും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്തപ്പോൾ മാറഞ്ചേരി പഞ്ചായത്തിലെ പരിച്ചകം , മടത്തിൽ എൽ പി സ്കൂളുകളിലെ ഓൺലൈൻ പഠന സൗകര്യത്തിനു പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ എന്ന സ്വപ്നം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്