പൊന്നാനി നഗരസഭ എഫ്.എൽ.ടി.സി യിലേക്ക് അങ്കണവാടി പ്രവർത്തകരുടെ സഹായം

പൊന്നാനി: നഗരസഭാ കോവിഡ് ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് അങ്കണവാടി പ്രവർത്തർ ധന സഹായം നൽകി.
ഐ.സി.ഡി.എസ് പൊന്നാനി അഡിഷണൽ പ്രൊജക്റ്റിന് കീഴിൽ വരുന്ന അങ്കണവാടി പ്രവർത്തകരും ഹെൽപ്പർമാരും ചേർന്നാണ് സെൻ്ററിനായി ധനസഹായം നൽകിയത്. അവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി 20,000 രൂപയാണ് പ്രവർത്തകർ സമാഹരിച്ച് നൽകിയത്.

നഗരസഭയുടെ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവിധ സംഘടനകളും വ്യക്തികളും സെൻ്ററിലേക്ക് സഹായങ്ങളെത്തിക്കുന്നുണ്ട്.കൊല്ലൻപടിയിലെ എവറസ്റ്റ് ഓഡിറ്റോറിയത്തിലാണ് നഗരസഭയുടെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ സജീകരിച്ചിട്ടുള്ളത്.കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയ കേസുകളിൽ രോഗം ലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും വളരെ നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ചികിത്സ നൽകുന്നതിനാണ് പൊന്നാനിയിൽ പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിച്ചത്. നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി, പ്രേമകുമാരി, ഷൈമ, ഉഷ എന്നിവരിൽ നിന്നും ധനസഹായം ഏറ്റുവാങ്ങി

#360malayalam #360malayalamlive #latestnews

പൊന്നാനി: നഗരസഭാ കോവിഡ് ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് അങ്കണവാടി പ്രവർത്തർ ധന സഹായം നൽകി. ഐ.സി.ഡി.എസ് പൊന്നാനി അഡിഷണൽ പ്രൊജക്റ്റിന...    Read More on: http://360malayalam.com/single-post.php?nid=486
പൊന്നാനി: നഗരസഭാ കോവിഡ് ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് അങ്കണവാടി പ്രവർത്തർ ധന സഹായം നൽകി. ഐ.സി.ഡി.എസ് പൊന്നാനി അഡിഷണൽ പ്രൊജക്റ്റിന...    Read More on: http://360malayalam.com/single-post.php?nid=486
പൊന്നാനി നഗരസഭ എഫ്.എൽ.ടി.സി യിലേക്ക് അങ്കണവാടി പ്രവർത്തകരുടെ സഹായം പൊന്നാനി: നഗരസഭാ കോവിഡ് ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് അങ്കണവാടി പ്രവർത്തർ ധന സഹായം നൽകി. ഐ.സി.ഡി.എസ് പൊന്നാനി അഡിഷണൽ പ്രൊജക്റ്റിന് കീഴിൽ വരുന്ന അങ്കണവാടി പ്രവർത്തകരും ഹെൽപ്പർമാരും ചേർന്നാണ് സെൻ്ററിനായി ധനസഹായം നൽകിയത്. അവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്