കൊളാടി അനുസ്മരണവും പുരസ്കാരദാനവും നടന്നു

പ്രമുഖ CPI നേതാവും സാഹിത്യകാരനുമായിരുന്ന കൊളാടി ഗോവിന്ദൻ കുട്ടി അനുസ്മരണവും പുരസ്കാര സമർപ്പണവും നടന്നു.അനുസ്മരണ സമ്മേളനം  കെ.പി.രാജേന്ദ്രൻ ഉൽഘാടനം ചെയ്തു.എഴുത്തുകാരനും വിവർത്തകനുമായ  എൻ മൂസക്കുട്ടി കൊളാടി സ്മാരക സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി.സി.പി.ഐ. സംസ്ഥാന എക്സിക്കുട്ടീവ് മെമ്പർപി.പി. സുനീർ അദ്ധ്യക്ഷനായ ചടങ്ങിൽ തൃശൂർ ജില്ലാ സെക്രട്ടറികെ.കെ. വൽസരാജ്, മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാനക്കമ്മറ്റി മെമ്പർ പി.ബാലചന്ദ്രൻ , അജിത് കൊളാടി , ഇ എം സതീശൻ , സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, പൗലോസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

കൊളാടിയുടെ ഓർമ ദിനത്തിൽ മത്സ്യ തൊഴിലാളി കുടുബങ്ങൾക്ക് സാന്ത്വനമേകി കൊളാടി കുടുംബം 


പൊന്നാനി : കേരളത്തിന്റെ ആദ്യ നിയമസഭയിലെ പൊന്നാനിയുടെ (അണ്ടത്തോട് മണ്ഡലം)  പ്രതിനിധിയും പ്രഗത്ഭ ചിന്തകനും വാഗ്മിയുമായ സി.പി.ഐ നേതാവ് കൊളാടി ഗോവിന്ദൻകുട്ടിയുടെ ചരമദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഒത്തു ചേരലിനു വേണ്ടി മാറ്റി വെച്ച തുകയിൽ നിന്നും ദുരിതം നേരിടുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു.പൊന്നാനി മരക്കടവ് പ്രദേശത്തെ കടൽക്ഷോഭത്തിൽ വലിയ ദുരിതം നേരിടുന്ന കുടുംബങ്ങൾക്ക് കൊളാടിയുടെ മകനും പ്രഗത്ഭ വാഗ്മിയുമായ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി വിതരണം ചെയ്തു.മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എ.കെ ജബ്ബാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി എവറസ്റ്റ് ലത്തീഫ്,എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.മാജിദ്,മത്സ്യ തൊഴിലാളി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി എസ്.മുസ്തഫ, ഗംഗാധരൻ,നിസാഫ്,എ.വി ഷഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി : കേരളത്തിന്റെ ആദ്യ നിയമസഭയിലെ പൊന്നാനിയുടെ (അണ്ടത്തോട് മണ്ഡലം) പ്രതിനിധിയും പ്രഗത്ഭ ചിന്തകനും വാഗ്മിയുമായ സി.പി.ഐ നേതാ...    Read More on: http://360malayalam.com/single-post.php?nid=484
പൊന്നാനി : കേരളത്തിന്റെ ആദ്യ നിയമസഭയിലെ പൊന്നാനിയുടെ (അണ്ടത്തോട് മണ്ഡലം) പ്രതിനിധിയും പ്രഗത്ഭ ചിന്തകനും വാഗ്മിയുമായ സി.പി.ഐ നേതാ...    Read More on: http://360malayalam.com/single-post.php?nid=484
കൊളാടി അനുസ്മരണവും പുരസ്കാരദാനവും നടന്നു പൊന്നാനി : കേരളത്തിന്റെ ആദ്യ നിയമസഭയിലെ പൊന്നാനിയുടെ (അണ്ടത്തോട് മണ്ഡലം) പ്രതിനിധിയും പ്രഗത്ഭ ചിന്തകനും വാഗ്മിയുമായ സി.പി.ഐ നേതാവ് കൊളാടി ഗോവിന്ദൻകുട്ടിയുടെ ചരമദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഒത്തു ചേരലിനു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്