ഇന്ധന വില വര്‍ധനവിനെതിരെ 21ന് ട്രേഡ് യൂണിയന്‍ സംയുക്ത പ്രതിഷേധം

ഇന്ധന വില വര്‍ധനവിനെതിരെ 21ന് ട്രേഡ് യൂണിയന്‍ സംയുക്ത പ്രതിഷേധം

ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ തീരുമാനം. ജൂണ്‍ 21ന് പകല്‍ 11മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുന്ന രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കും. പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

 സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടും. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തില്‍ അണിചേരണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമരത്തിന് സംസ്ഥാനത്തെ മുഴുവൻ കെആർഎംയു അംഗങ്ങളും ഐക്യദാർഡ്യം പ്രഖ്യാപിച്ച് പങ്കാളികളാകണമെന്ന് 

കെആർഎംയു സംസ്ഥാന ജനറൽ സെക്രട്ടറി വി. സൈദ് അഭ്യർത്ഥിച്ചു

#360malayalam #360malayalamlive #latestnews

ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ തീരുമാനം. ജൂണ്‍ 21ന് പകല്‍ 11മണിക്...    Read More on: http://360malayalam.com/single-post.php?nid=4782
ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ തീരുമാനം. ജൂണ്‍ 21ന് പകല്‍ 11മണിക്...    Read More on: http://360malayalam.com/single-post.php?nid=4782
ഇന്ധന വില വര്‍ധനവിനെതിരെ 21ന് ട്രേഡ് യൂണിയന്‍ സംയുക്ത പ്രതിഷേധം ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ തീരുമാനം. ജൂണ്‍ 21ന് പകല്‍ 11മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുന്ന രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്