BDK പൊന്നാനി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പൊന്നാനി : ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്കിന്റെ 2020-21 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

കഴിഞ്ഞ 5 വർഷമായി  രക്തദാന രംഗത്ത് താലൂക്കിൽ മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്ന ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് പ്രവർത്തകർ കോവിഡ്-19 പശ്ചാത്തലത്തിൽ ഓഗസ്റ്റ് 9 ന് വീഡിയോ കോൺഫറൻസിലൂടെ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

 നൗഷാദ് അയങ്കലം പ്രസിഡന്റും അലി ചേക്കോട്  സെക്രട്ടറിയും ഹിജാസ് മാറഞ്ചേരി ട്രഷററും ആയുള്ള കമ്മിറ്റിയിൽ സുജിത്ത് പൊൽപ്പാക്കര, ഹോഷ് പി ദാസ് അയിലക്കാട് എന്നിവർ വൈസ് പ്രസിഡന്റുമാരായും അബ്ദുള്ള സി എം കെ, ബാദുഷ പുതു പൊന്നാനി എന്നിവരെ ജോയിന്റ് സെക്രട്ടറിമാർ ആയും തിരഞ്ഞെടുത്തു.

മുനീർ ചുള്ളിക്കൽ, അലിമോൻ പൂക്കരത്തറ, സജയ്‌ പൊൽപ്പാക്കര എന്നിവരെ രക്ഷാധികാരികൾ ആയി തിരഞ്ഞെടുത്ത

യോഗത്തിന് രക്ഷാധികാരിയും ജില്ലാ കമ്മിറ്റി അംഗവും ആയ മുനീർ ചുള്ളിക്കലും ജില്ലാ സംസ്ഥാന ഭാരവാഹികളായ സലിം സി കെ, നബീൽ ബാബു, അലിമോൻ പൂക്കരത്തറ ജുനൈദ് നടുവട്ടം എന്നിവരും നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് കാളിയത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിലാഷ് കക്കിടിപ്പുറം, അജി കോലളമ്പ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി : ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്കിന്റെ 2020-21 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ 5 വർഷമായി രക്തദാന രംഗത്...    Read More on: http://360malayalam.com/single-post.php?nid=474
പൊന്നാനി : ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്കിന്റെ 2020-21 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ 5 വർഷമായി രക്തദാന രംഗത്...    Read More on: http://360malayalam.com/single-post.php?nid=474
BDK പൊന്നാനി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പൊന്നാനി : ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്കിന്റെ 2020-21 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ 5 വർഷമായി രക്തദാന രംഗത്ത് താലൂക്കിൽ മികച്ച പ്രവർത്തനങ്ങൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്