ആവശ്യക്കാർക്ക് ഓക്സിജൻ സിലിണ്ടറുകളുമായി കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് .

ആവശ്യക്കാർക്ക് ഓക്സിജൻ സിലിണ്ടറുകളുമായി കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് .


സാന്ത്വനമേഖലയിൽ പുതിയൊരു ആശയത്തിന് തുടക്കം കുറിച്ച് ബഹുജന പങ്കാളിത്തത്തോടെ കിഡ്നി രോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന മാറഞ്ചേരി കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ്, കോവിഡ മഹാമാരി സമയത്ത് രോഗികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ  ഓക്സിജൻ അളവിലുണ്ടാകുന്ന വ്യതിയാനത്തിന് പരിഹാരമായി പെട്ടന്നുള്ള ആവശ്യങ്ങൾക്കായി ഓക്സിജൻ സിലിണ്ടറുകൾ നൽകുന്നു. പ്രയാസം അനുഭവിക്കുന്ന  മാറഞ്ചേരിയിലേയും  പരിസര പ്രദേശങ്ങളിലേയും രോഗികൾക്ക്  വേണ്ടി  ട്രസ്റ്റ് ഭാരവാഹികളുമായി  ബന്ധപ്പെട്ടാൽ സിലിണ്ടർ ലഭിക്കുന്നതാണ്. ഏറെ നേരം ഉപയോഗിക്കാൻ കഴിയുന്ന വലിയ തരത്തിലുള്ള  സിലിണ്ടറുകൾ ഉപയോഗം കഴിഞ്ഞാൽ തിരിച്ചു നൽകണമെന്ന വ്യവസ്ഥ മാത്രമാണുള്ളത്.

മാറഞ്ചേരിയിലെ നിർദ്ധനരായ ഡയാലിസ് ചെയ്തു കൊണ്ടിരിക്കുന്ന കിഡ്‌നി രോഗികൾക്ക് മാസം തോറും സാമ്പത്തിക സഹായം നൽകുന്ന കെയർ ക്ലബ് ട്രസ്റ്റിന്റെ കീഴിലുള്ള 250 ഡയാലിസ്‌ ക്ലബ്   ആരോഗ്യ മേഖലയിൽ സാധ്യമായ ഇടപെടലുകൾ നടത്തി പ്രവർത്തനം വിപുലീകരിക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു. പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക്കിലേക്ക് വരുന്ന  ഓക്സിജൻ ആവശ്യങ്ങൾക്ക് ട്രസ്റ്റുമായി ബന്ധപ്പെട്ടാൽ ലഭ്യതക്കനുസരിച്ച് നൽകുന്നതാണെന്ന് രേഖാമൂലം പഞ്ചായത്തിനെ അറിയിച്ചു കൊണ്ടുള്ള കത്ത് വൈസ് പ്രസിഡണ്ട് അസീസ് സെക്രട്ടറി സിന്ധു പഞ്ചായത്ത് മെമ്പർ ടി.മാധവൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ട്രസ്റ്റ് ചെയർമാൻ ആസാദ് ഇളയേടത്ത് കൈമാറി 250 ഡയാലിസ് ക്ലബ്ബ് മെമ്പർ സക്കീർ ഉള്ളത്തേൽ  ,ട്രഷറർ മുഹമ്മദലി  എന്നിവരും സന്നിഹിതരായിരുന്നു.


ഓക്സിജൻ സിലിണ്ടറുകൾക്കായി താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


ആസാദ് ഇളയേടത്ത്  9745292919

ശകീർ പൂളക്കൽ 9400765775

ഇ എം മുഹമ്മദ്. 8907710580

മുഹമ്മദലി കാങ്ങിലയിൽ 9037766008

സലിം പുക്കയിൽ 

9400155455

#360malayalam #360malayalamlive #latestnews

സാന്ത്വനമേഖലയിൽ പുതിയൊരു ആശയത്തിന് തുടക്കം കുറിച്ച് ബഹുജന പങ്കാളിത്തത്തോടെ കിഡ്നി രോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന മാറ...    Read More on: http://360malayalam.com/single-post.php?nid=4628
സാന്ത്വനമേഖലയിൽ പുതിയൊരു ആശയത്തിന് തുടക്കം കുറിച്ച് ബഹുജന പങ്കാളിത്തത്തോടെ കിഡ്നി രോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന മാറ...    Read More on: http://360malayalam.com/single-post.php?nid=4628
ആവശ്യക്കാർക്ക് ഓക്സിജൻ സിലിണ്ടറുകളുമായി കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് . സാന്ത്വനമേഖലയിൽ പുതിയൊരു ആശയത്തിന് തുടക്കം കുറിച്ച് ബഹുജന പങ്കാളിത്തത്തോടെ കിഡ്നി രോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന മാറഞ്ചേരി കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ്, കോവിഡ മഹാമാരി സമയത്ത് രോഗികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഓക്സിജൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്