മാറഞ്ചേരി പഞ്ചായത്തിന് ഓക്സിജൻ കോൺസൻട്രേറ്ററും ഭക്ഷ്യകിറ്റും കൈമാറി പ്രവാസി വ്യവസായി

മാറഞ്ചേരി പഞ്ചായത്തിന് ഓക്സിജൻ കോൺസൻട്രേറ്ററും കോവിഡ് ബാധിതരിലെ നിത്യവൃത്തിയില്ലാത്തവർക്ക് ഭക്ഷ്യകിറ്റും കൈമാറി പ്രവാസി വ്യവസായിയുടെ രണ്ടാംഘട്ട കോവിഡ് സഹായം.

നേരത്തെ മാറഞ്ചേരി പഞ്ചായത്തിലെ മുഴുവൻ മുന്നണി പോരാളികൾക്കും സന്നദ്ധസേവകർക്കും അവശ്യം വേണ്ട പിപിഇ കിറ്റുകൾ ഗ്ലൗസുകൾ മാസ്കുകൾ ഫെയ്സ് ഷീൽഡുകൾ എന്നിവയുടെ വലിയ ശേഖരം കൈമാറിയ പെരുമ്പടപ്പ് സ്വദേശി അരിക്കാട്ടേൽ സിദ്ധീഖും കുടുംബവുമാണ് ഇത്തവണ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഓക്സിജൻ  കോൺസൻട്രേറ്റർ മെഷീനും അനുബന്ധ ഉപകരണങ്ങളും മാറഞ്ചേരി പഞ്ചായത്തിന് കൈമാറിയത്.


അരിക്കാട്ടേൽ സിദ്ധീഖ്

പതിനഞ്ചാം വാർഡിലെ കോവിഡ് ബാധിതരിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് സൗജന്യമായി നൽകാനായി അവശ്യവസ്തുക്കൾ അടങ്ങുന്ന ഭക്ഷ്യ കിറ്റും സിദ്ധീഖും കുടുംബവും പഞ്ചായത്തിന് കൈമാറി.

പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത്, വൈസ് പ്രസിഡണ്ട് അസീസ്, പഞ്ചായത്ത് സെക്രട്ടറി സിന്ധു, അക്രഡിറ്റഡ് എഞ്ചിനീയർ വി എൻ ശ്രീജിത്ത് എന്നിവർ ചേർന്ന് സിദ്ധീഖിന്റെ കുടുംബത്തിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി.


ഇതിന് മുൻപും നാട് ദുരന്തങ്ങളെ നേരിട്ടേപ്പോഴെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും  അവശത അനുഭവിക്കുന്നവർക്കും കയ്യഴിഞ്ഞ് സഹായങ്ങൾ നൽകിയിട്ടുള്ള വ്യക്തി കൂടിയാണ്  സിദ്ധീഖ്.

ചൈനയിലെ കോങ്ങ്ജോ യിൽ വ്യവസായിയ സിദ്ധീഖ് കോങ്ങ്ജോ മലയാളി കൂട്ടായ്മയുടെ സ്ഥാപക സെക്രട്ടറി കൂടിയാണ്

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിന് ഓക്സിജൻ കോൺസൻട്രേറ്ററും കോവിഡ് ബാധിതരിലെ നിത്യവൃത്തിയില്ലാത്തവർക്ക് ഭക്ഷ്യകിറ്റും കൈമാറി പ്രവാസി വ്യ...    Read More on: http://360malayalam.com/single-post.php?nid=4620
മാറഞ്ചേരി പഞ്ചായത്തിന് ഓക്സിജൻ കോൺസൻട്രേറ്ററും കോവിഡ് ബാധിതരിലെ നിത്യവൃത്തിയില്ലാത്തവർക്ക് ഭക്ഷ്യകിറ്റും കൈമാറി പ്രവാസി വ്യ...    Read More on: http://360malayalam.com/single-post.php?nid=4620
മാറഞ്ചേരി പഞ്ചായത്തിന് ഓക്സിജൻ കോൺസൻട്രേറ്ററും ഭക്ഷ്യകിറ്റും കൈമാറി പ്രവാസി വ്യവസായി മാറഞ്ചേരി പഞ്ചായത്തിന് ഓക്സിജൻ കോൺസൻട്രേറ്ററും കോവിഡ് ബാധിതരിലെ നിത്യവൃത്തിയില്ലാത്തവർക്ക് ഭക്ഷ്യകിറ്റും കൈമാറി പ്രവാസി വ്യവസായിടെ രണ്ടാംഘട്ട കോവിഡ് സഹായം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്