പൊന്നാനിയിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി

വീടിന് മുൻപില്‍ നിൽക്കുകയായിരുന്ന യുവാവിനെ  പൊന്നാനിയില്‍ പൊലീസ് വീട്ടുകാർക്കു മുൻപിലിട്ട് അകാരണമായി മർദ്ദിച്ചതായി പരാതി. പൊന്നാനി സിവിൽ സ്റ്റേഷന് പിൻവശം താമസിക്കുന്ന ആല്യമാക്കാനകത്ത് മുഹമ്മദ് അസ്‍ല(20)മിനെയാണ് പൊന്നാനി പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ മർദ്ദിച്ച് അവശനാക്കിയത്.  ഇരു കൈകൾക്കും കാൽമുട്ടിനും ഗുരുതരമായി പരുക്കേറ്റ അസ്‍ലമിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രാത്രിയിലായിരുന്നു സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന അസ്‍ലം കാലിന്റെ ശസ്ത്രക്രിയക്കുവേണ്ടിയാണ്  രണ്ടാഴ്ചക്ക്  മുമ്പ് നാട്ടിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ ആശുപത്രിക്കു മുൻപിൽ പ്രതിഷേധിച്ചു. ഈ  വിഷയത്തിൽ പൊന്നാനി പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

#360malayalam #360malayalamlive #latestnews

വീടിന് മുൻപില്‍ നിൽക്കുകയായിരുന്ന യുവാവിനെ പൊന്നാനിയില്‍ പൊലീസ് വീട്ടുകാർക്കു മുൻപിലിട്ട് അകാരണമായി മർദ്ദിച്ചതായി പരാതി. പൊന...    Read More on: http://360malayalam.com/single-post.php?nid=4602
വീടിന് മുൻപില്‍ നിൽക്കുകയായിരുന്ന യുവാവിനെ പൊന്നാനിയില്‍ പൊലീസ് വീട്ടുകാർക്കു മുൻപിലിട്ട് അകാരണമായി മർദ്ദിച്ചതായി പരാതി. പൊന...    Read More on: http://360malayalam.com/single-post.php?nid=4602
പൊന്നാനിയിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി വീടിന് മുൻപില്‍ നിൽക്കുകയായിരുന്ന യുവാവിനെ പൊന്നാനിയില്‍ പൊലീസ് വീട്ടുകാർക്കു മുൻപിലിട്ട് അകാരണമായി മർദ്ദിച്ചതായി പരാതി. പൊന്നാനി സിവിൽ സ്റ്റേഷന് പിൻവശം താമസിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്