മലപ്പുറം ജില്ലയിൽ കടലാക്രമണം തടയാൻ സ്‌ഥാപിച്ച ജിയോ ബാഗുകൾ തകർന്നു; സർക്കാർ പാഴാക്കുന്നത് കോടികൾ

പൊന്നാനി: രൂക്ഷമായ കടലാക്രമണം തടയാൻ ഇറിഗേഷൻ വകുപ്പ്‌ കടൽ തീരത്ത് സ്ഥാപിച്ച  ജിയോ ബാഗുകൾ തകർന്നു. പൊന്നാനി,താനൂർ മുനിസിപ്പാലിറ്റിയിലെ  തീരങ്ങളിലാണ് ജിയോ ബാഗുകൾ സ്ഥാപിച്ചിരുന്നത്. പ്ലാസ്റ്റിക് ചാക്കിൽ മണൽ നിറച്ച് തീരത്ത് സ്ഥാപിക്കുന്നതാണ് ജിയോ ബാഗുകൾ. ശക്തമായ കടലാക്രമണത്തെ നേരിടാൻ ജിയോബാഗുകൾക്ക് ഒരിക്കലും സാധിക്കില്ല. 

നാല് മാസം മുമ്പാണ് പൊന്നാനിയിലെ വിവിധ തീരങ്ങളിലും  എടക്കടപ്പുറത്തും ചീരാൻകടപ്പുറത്തും ജിയോ ബാഗുകൾ സ്ഥാപിച്ചത്. എടക്കടപ്പുറത്തെയും പൊന്നാനിയിലെയും  ജിയോ ബാഗുകൾ പൂർണ്ണമായും കടലെടുത്തു. രൂക്ഷമായ കടലാക്രമണമുള്ള തീരങ്ങളാണ് എടക്കടപ്പുറവും ചീരാൻ കടപ്പുറവുമുൾപ്പെടുളയുള്ള താനൂരിലെ കടലഭിത്തിയില്ലാത്ത തീരങ്ങൾ.അതുപോലെ പൊന്നാനിയിലെ മരക്കടവ്, പാലപ്പെട്ടി തുടങ്ങിയ തീരങ്ങളും.കടലാക്രമണത്തെ തുടർന്ന് ഈ പ്രദേശങ്ങളിൽ അമ്പത് മീറ്ററിലധികം കര കടലെടുത്തിട്ടുണ്ട്. കളിസ്ഥലങ്ങളും, തെങ്ങുകളുമൊക്കെ ഇല്ലാതെയായി. നിരവധി വീടുകൾ ഭീഷണിയിലാണ്. കരിങ്കൽ ഭിത്തിയല്ലാതെ മണൽചാക്കുകൾ കൊണ്ടുള്ള കടൽഭിത്തി തീരവാസികളെ കണ്ണിൽപൊടിയിടാൻ വേണ്ടിയുള്ളതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 

ഇതിലൂടെ സർക്കാരിന് കോടികളുടെ  നഷ്ടമാണുണ്ടാകുന്നത്. അശാസ്ത്രീയമായ ഫണ്ട് വിനിയോഗമാണിതെന്നും വിമർശനം ഉയർന്നിട്ടുണ്ട്. താനൂരിൽ ജിയോ ബാഗ് സ്ഥാപിക്കുന്നതിന് മാത്രം പതിനഞ്ചു ലക്ഷത്തിലധികം രൂപ ചിലവഴിച്ചിട്ടുണ്ട്. പൊന്നാനിയിൽ ഒരു കോടിയലധികവും ചിലവഴിച്ചിട്ടുണ്ട്.ഈ തുകയാണ് ഇപ്പോൾ പാഴായിരിക്കുന്നത്. കരിങ്കൽ കൊണ്ടുള്ള സ്ഥിരം കടൽ ഭിത്തി നിർമ്മിക്കണമെന്നാണ് തീര വാസികളുടെ ആവശ്യം. ജിയോ പദ്ധതി ഫലമല്ലെന്ന് ബോധ്യമായതിനാൽ പൊന്നാനിയിൽ വീണ്ടും കടൽഭിത്തി നിർമിക്കാൻ 1.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

 മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നാണ് തീരത്തുള്ളവരുടെ പരാതി. അതേസമയം കടലാക്രമണം തടയുന്നതിന് താൽക്കാലികമായി സ്ഥാപിക്കുന്നതാണ് ജിയോ ബാഗുകളെന്നും തകർന്നത് പരിശോധിക്കുമെന്നുമാണ്  ഇറിഗേഷൻ അധികൃതരുടെ  വിശദീകരണം.

ഫോട്ടോ: ശക്തമായ കടലാക്രമണത്തെ തുടർന്ന് ലക്ഷങ്ങൾ മുടക്കി  പൊന്നാനിയിൽ  സ്ഥാപിച്ച ജിയോ ബാഗുകൾ തകർന്ന നിലയിൽ.

#360malayalam #360malayalamlive #latestnews

പൊന്നാനി: രൂക്ഷമായ കടലാക്രമണം തടയാൻ ഇറിഗേഷൻ വകുപ്പ്‌ കടൽ തീരത്ത് സ്ഥാപിച്ച ജിയോ ബാഗുകൾ തകർന്നു. പൊന്നാനി,താനൂർ മുനിസിപ്പാലിറ്റി...    Read More on: http://360malayalam.com/single-post.php?nid=458
പൊന്നാനി: രൂക്ഷമായ കടലാക്രമണം തടയാൻ ഇറിഗേഷൻ വകുപ്പ്‌ കടൽ തീരത്ത് സ്ഥാപിച്ച ജിയോ ബാഗുകൾ തകർന്നു. പൊന്നാനി,താനൂർ മുനിസിപ്പാലിറ്റി...    Read More on: http://360malayalam.com/single-post.php?nid=458
മലപ്പുറം ജില്ലയിൽ കടലാക്രമണം തടയാൻ സ്‌ഥാപിച്ച ജിയോ ബാഗുകൾ തകർന്നു; സർക്കാർ പാഴാക്കുന്നത് കോടികൾ പൊന്നാനി: രൂക്ഷമായ കടലാക്രമണം തടയാൻ ഇറിഗേഷൻ വകുപ്പ്‌ കടൽ തീരത്ത് സ്ഥാപിച്ച ജിയോ ബാഗുകൾ തകർന്നു. പൊന്നാനി,താനൂർ മുനിസിപ്പാലിറ്റിയിലെ തീരങ്ങളിലാണ് ജിയോ ബാഗുകൾ സ്ഥാപിച്ചിരുന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്