ലോക് ഡൗണിൽ ട്രെൻ്റായി മാറുകയാണ് കപ്പ ചാലഞ്ച്

ലോക് ഡൗണിൽ ട്രെൻ്റായി മാറുകയാണ് കപ്പ ചാലഞ്ച് 

പുതിയ ചാലഞ്ച് അനുഗ്രഹമായി മാറുന്നത് കപ്പ കർഷകർക്കും

പഴയ കാലത്ത് കേരളത്തിലെ സാധാരണക്കാരുടെ വിശപ്പകറ്റിയിരുന്ന കപ്പയാണ് ഇപ്പോൾ താരം. ഒന്നാം ലോക്ഡൗണിൽ ചക്കക്കായിരുന്നു പ്രിയമെങ്കിൽ ഇപ്പോൾ നാട് കാർഷിക വിഭവമായ കപ്പയോടാണ് ജനങ്ങൾക്ക് താൽപര്യം. അപ്രതീക്ഷിതമായി എത്തിയ മഴയിൽ പ്രതിസന്ധിയിലായ കപ്പ കർഷകർക്ക് ആശ്വാസമാകാനാണ് കപ്പ ചാലഞ്ചിന് തുടക്കം കുറിച്ചത്. ജില്ലയിലെ മലയോര മേഖലകളിൽ നിന്നും, കോട്ടക്കൽ, എടരിക്കോട്, വേങ്ങര എന്നിവിടങ്ങളിൽ നിന്നും ടൺ കണക്കിന് കപ്പയാണ് ജില്ലയിലുടനീളം തദ്ദേശ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും ഏറ്റെടുത്ത് വിതരണം ചെയ്യുന്നത്.കോവിഡ് പ്രതിസന്ധിയിലായ നിർദ്ദനർക്ക് സൗജന്യമായും, മറ്റുള്ളവർക്ക് ന്യായവിലയിലും കപ്പ യഥേഷ്ടം ലഭിക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ വെള്ളം നിറഞ്ഞതിനാൽ കാലവർഷത്തിന് മുമ്പ് തന്നെ കപ്പ വിറ്റഴിക്കാനുള്ള തിരക്കിലാണ് കർഷകരും. നേരത്തെ 20 രൂപയോളം വിപണി വിലയുണ്ടായിരുന്ന കപ്പക്ക് ഇപ്പോൾ 12 രൂപ മാത്രമാണ് പ്രാദേശിക മാർക്കറ്റുകളിലെ വില. സന്നദ്ധ സംഘടനകൾ എട്ട് രൂപക്ക് കർഷകരിൽ നിന്നും ഏറ്റെടുത്താണ് സൗജന്യമായി വിതരണം ചെയ്യുന്നത്. വലിയ ലാഭമില്ലെങ്കിലും, മഴക്കാലത്തിന് മുമ്പേ കപ്പ വിറ്റഴിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. ചക്കയേക്കാൾ കൂടുതൽ വിഭവങ്ങൾ കപ്പ കൊണ്ട് തയ്യാറാക്കാൻ കഴിയുമെന്നതിനാലാണ് കപ്പക്ക് ഡിമാൻ്ററുന്നത്.കപ്പബിരിയാണി, കപ്പ പുഴുക്ക്, കപ്പ പായസം തുടങ്ങി നിരവധി വിഭവങ്ങളാണ് വീടുകളിൽ തയ്യാറാവുന്നത്. പഴയ കാല തലമുറയുടെ ഗൃഹാതുര ഓർമ്മ കൂടിയായതിനാൽ കപ്പക്ക് ലഭിക്കുന്ന സ്വീകാര്യതയും ഏറെയാണ്


നൗഷാദ് പുത്തൻപുരയിൽ

#360malayalam #360malayalamlive #latestnews

പുതിയ ചാലഞ്ച് അനുഗ്രഹമായി മാറുന്നത് കപ്പ കർഷകർക്കും പഴയ കാലത്ത് കേരളത്തിലെ സാധാരണക്കാരുടെ വിശപ്പകറ്റിയിരുന്ന കപ്പയാണ് ഇപ്പോ...    Read More on: http://360malayalam.com/single-post.php?nid=4566
പുതിയ ചാലഞ്ച് അനുഗ്രഹമായി മാറുന്നത് കപ്പ കർഷകർക്കും പഴയ കാലത്ത് കേരളത്തിലെ സാധാരണക്കാരുടെ വിശപ്പകറ്റിയിരുന്ന കപ്പയാണ് ഇപ്പോ...    Read More on: http://360malayalam.com/single-post.php?nid=4566
ലോക് ഡൗണിൽ ട്രെൻ്റായി മാറുകയാണ് കപ്പ ചാലഞ്ച് പുതിയ ചാലഞ്ച് അനുഗ്രഹമായി മാറുന്നത് കപ്പ കർഷകർക്കും പഴയ കാലത്ത് കേരളത്തിലെ സാധാരണക്കാരുടെ വിശപ്പകറ്റിയിരുന്ന കപ്പയാണ് ഇപ്പോൾ താരം. ഒന്നാം ലോക്ഡൗണിൽ ചക്കക്കായിരുന്നു പ്രിയമെങ്കിൽ ഇപ്പോൾ നാട് കാർഷിക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്