പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം

പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം

കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില; കര്‍ഷകരുടെ വരുമാനം 50% കൂട്ടും

തിരുവനന്തപുരം: കേരളം പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കര്‍ഷകരുടെ വരുമാനം 50ശതമാനം വര്‍ധിപ്പിക്കും. ഓരോവര്‍ഷവും താങ്ങുവില കൂട്ടുമെന്നും നഗരത്തിലും കൃഷിക്കുളള സാധ്യതകള്‍ തേടുമെന്നും അദ്ദേഹം ഗവര്‍ണര്‍ പറഞ്ഞു. 

കൃഷിഭവനുകള്‍ സ്മാര്‍ട്ട് കൃഷിഭവനാക്കും. 5 വര്‍ഷം കൊണ്ട് കാര്‍ഷിക ഉത്പാദനം 50 ശതമാനം വര്‍ധിപ്പിക്കും.

കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ സംസ്ഥാനത്തിന്റെ  ഗതി മാറ്റും. ഇന്‍ഫോ പാര്‍ക്കും ടെക്‌നോ പാര്‍ക്കും വികസിപ്പിക്കും. ബഹുരാഷ്‌രട ഐ ടി കമ്പനികള്‍ ഐടി മേഖലയിലേക്ക് വരുന്നു. നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.

കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചതായി ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു

#360malayalam #360malayalamlive #latestnews

കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില; കര്‍ഷകരുടെ വരുമാനം 50% കൂട്ടും തിരുവനന്തപുരം: കേരളം പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുമെന്ന് ഗ...    Read More on: http://360malayalam.com/single-post.php?nid=4550
കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില; കര്‍ഷകരുടെ വരുമാനം 50% കൂട്ടും തിരുവനന്തപുരം: കേരളം പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുമെന്ന് ഗ...    Read More on: http://360malayalam.com/single-post.php?nid=4550
പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില; കര്‍ഷകരുടെ വരുമാനം 50% കൂട്ടും തിരുവനന്തപുരം: കേരളം പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കര്‍ഷകരുടെ വരുമാനം 50ശതമാനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്