കേരളത്തില്‍ മണ്‍സൂണ്‍ 28 നകം എത്തും -മെറ്റ്ബീറ്റ് വെതർ

കേരളത്തില്‍ മണ്‍സൂണ്‍ 28 നകം എത്തും -മെറ്റ്ബീറ്റ് വെതർ

കേരളത്തില്‍ 2021 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28 ന് (+/- 2 Days) എത്തുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ പാനല്‍. രണ്ടു ദിവസത്തെ പ്രവചന മാതൃകാ വ്യതിയാനം പരിഗണിച്ചാല്‍ മെയ് 26 നും 30 നും ഇടയില്‍ കേരളത്തില്‍ മണ്‍സൂണെത്തും. 2019 ലും 2020 ലും മണ്‍സൂണ്‍ എപ്പോഴെത്തുമെന്ന് മെയ് രണ്ടാം വാരത്തില്‍ കൃത്യമായി മെറ്റ്ബീറ്റ് വെതര്‍ പ്രവചിച്ചിരുന്നു. 2019 ല്‍ ജൂണ്‍ എട്ടിന് മണ്‍സൂണ്‍ എത്തുമെന്നായിരുന്നു പ്രവചനം. ജൂണ്‍ എട്ടിന് മണ്‍സൂണ്‍ എത്തിയതായി ഒടുവില്‍ സ്ഥിരീകരണം ഉണ്ടായി. 2020 ല്‍ ജൂണ്‍ 2 നായിരുന്നു രണ്ട് ദിവസത്തെ മോഡല്‍ വ്യതിയാന പ്രകാരമുള്ള പ്രവചനം. നിസര്‍ഗ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ജൂണ്‍ 1 ന് തന്നെ കാലവര്‍ഷം എത്തുകയും ചെയ്തു. 


അന്തരീക്ഷസ്ഥിതി അവലോകനം

മണ്‍സൂണ്‍ മാനദണ്ഡങ്ങളുടെ പ്രധാന ഭാഗമായ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ദിശാവ്യതിയാനം ഈ വര്‍ഷം മെയ് 10 ന് ശേഷം തന്നെ ദൃശ്യമാണ്. എന്നാല്‍ കാറ്റുമായി ബന്ധപ്പെട്ട മണ്‍സൂണ്‍ മാനദണ്ഡം പൂര്‍ത്തിയാകാന്‍ മെയ് 27 ആകേണ്ടിവരും. 4.2 കി.മി വരെ ഉയരത്തില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 27 ന് തന്നെ മണ്‍സൂണ്‍ പരിധി കടക്കും. കാലവര്‍ഷ മാനദണ്ഡ പ്രകാരം പടിഞ്ഞാറന്‍ കാറ്റ് 4.2 കി.മി ഉയരം വരെ വ്യാപിക്കണം. 600 മീറ്റര്‍ ഉയരത്തില്‍ കാറ്റിന് 15 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയും വേണം. 27 ന് തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ ഈ അന്തരീക്ഷ ഉയരത്തില്‍ കാറ്റിന്റെ വേഗത 20 നോട്ടിക്കല്‍ മൈലിന് മുകളിലാകും എന്നാണ് ഞങ്ങളുടെ മെറ്റ്ടീം നിരീക്ഷിക്കുന്നത്. മെയ് 10 ന് ശേഷം മിനിക്കോയ്, അമിനി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കുഡ്‌ലു, മംഗലാപുരം തുടങ്ങിയ വെതര്‍ സ്റ്റേഷനുകളില്‍ 60 ശതമാനത്തിലും തുടര്‍ച്ചയായ രണ്ടു ദിവസം 2.5 എം.എം മഴ ലഭിക്കണമെന്ന മാനദണ്ഡവും മെയ് 28 നകം പൂര്‍ത്തിയാകും. ഭൂമിയില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന ഔട്ട് ഗോയിങ് ലോങ് വേവ് റേഡിയേഷന്‍ (ഒ.എല്‍.ആര്‍) അക്ഷാംശം 5 മുതല്‍ 10 ഡിഗ്രി വടക്കു വരെ 200 മെഗാവാട്ടില്‍ താഴെയാകണമെന്ന മാനദണ്ഡവും പാലിക്കപ്പെടുമെന്നാണ് നിരീക്ഷണം. നിലവില്‍ യു.എസ് ഏജന്‍സിയായ എന്‍.ഒ.എ.എയുടെ ഡാറ്റ പ്രകാരം അറബിക്കടലിലെ ചില മേഖലകളില്‍ ഒ.എല്‍.ആര്‍ ഈ തോതിലേക്ക് കുറഞ്ഞതായി മെറ്റ്ബീറ്റ് വെതറിലെ മീറ്റിയോറളജിസ്റ്റ് പറയുന്നു. 


മണ്‍സൂണ്‍ പുരോഗമനം

മണ്‍സൂണ്‍ ആദ്യം എത്തേണ്ട തെക്കന്‍ ആന്‍ഡമാന്‍ കടലിലും അനുബന്ധ മേഖലകളിലും ഈ മാസം 21 നും 23 നും ഇടയില്‍ കാലവര്‍ഷക്കാറ്റെത്തും. മണ്‍സൂണ്‍ പുരോഗമനം (നോര്‍ത്തേണ്‍ ലിമിറ്റ് ഓഫ് മണ്‍സൂണ്‍ (എന്‍.എല്‍.എം) പതിവിലും അല്‍പം വൈകി പുരോഗമിക്കാനാണ് സാധ്യത. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ ആദ്യം മണ്‍സൂണ്‍ എത്തും. കേരളത്തില്‍ മൊത്തം വ്യാപിക്കാന്‍ രണ്ടു ദിവസമെങ്കിലും എടുത്തേക്കും. 


കേരളത്തില്‍ ശക്തമായ മഴ സാധ്യത

മെയ് 26 മുതല്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്. മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തീരദേശത്തും ശക്തമായ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കാരണമാണ് മഴ ശക്തമാകുക.

#360malayalam #360malayalamlive #latestnews

കേരളത്തില്‍ 2021 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28 ന് (+/- 2 Days) എത്തുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ പാനല്‍. രണ്ടു ദിവസത്ത...    Read More on: http://360malayalam.com/single-post.php?nid=4398
കേരളത്തില്‍ 2021 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28 ന് (+/- 2 Days) എത്തുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ പാനല്‍. രണ്ടു ദിവസത്ത...    Read More on: http://360malayalam.com/single-post.php?nid=4398
കേരളത്തില്‍ മണ്‍സൂണ്‍ 28 നകം എത്തും -മെറ്റ്ബീറ്റ് വെതർ കേരളത്തില്‍ 2021 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28 ന് (+/- 2 Days) എത്തുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ പാനല്‍. രണ്ടു ദിവസത്തെ പ്രവചന മാതൃകാ വ്യതിയാനം പരിഗണിച്ചാല്‍ മെയ് 26 നും 30 നും ഇടയില്‍ കേരളത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്