പിണറായി സർക്കാർ 2.0, CPM മന്ത്രിമാരെ പ്രഖ്യാപിച്ചു. ശൈലജ ടീച്ചർ പുറത്ത്.

പിണറായി സർക്കാർ 2.0 CPM മന്ത്രിമാരെ പ്രഖ്യാപിച്ചു.

ശൈലജ ടീച്ചർ പുറത്ത്.

കേരളം ഒന്നടങ്കവും പാർട്ടി പ്രവർത്തകരും രണ്ടാം പിണറായി സർക്കാറിൽ വീണ്ടും ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജയെ ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം. രാവിലെ നടന്ന പി.ബി. യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയാറാക്കിയത്. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരായി. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവിനും കെ.എന്‍. ബാലഗോപാലിനും ഇടം ലഭിച്ചു.എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി രാജീവ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുറഹ്‌മാന്‍ എന്നിവരാണ് സിപിഎമ്മിന്‍റെ മന്ത്രിമാര്‍. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർട്ടി വിപ്പായി കെ.കെ ശൈലജയെയും പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു.

#360malayalam #360malayalamlive #latestnews

കേരളം ഒന്നടങ്കവും പാർട്ടി പ്രവർത്തകരും രണ്ടാം പിണറായി സർക്കാറിൽ വീണ്ടും ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജയെ ഉറപ്പിച്ച ഘട്ടത്തിലാണ് ...    Read More on: http://360malayalam.com/single-post.php?nid=4388
കേരളം ഒന്നടങ്കവും പാർട്ടി പ്രവർത്തകരും രണ്ടാം പിണറായി സർക്കാറിൽ വീണ്ടും ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജയെ ഉറപ്പിച്ച ഘട്ടത്തിലാണ് ...    Read More on: http://360malayalam.com/single-post.php?nid=4388
പിണറായി സർക്കാർ 2.0, CPM മന്ത്രിമാരെ പ്രഖ്യാപിച്ചു. ശൈലജ ടീച്ചർ പുറത്ത്. കേരളം ഒന്നടങ്കവും പാർട്ടി പ്രവർത്തകരും രണ്ടാം പിണറായി സർക്കാറിൽ വീണ്ടും ആരോഗ്യമന്ത്രിയായി കെ.കെ.ശൈലജയെ ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്