ഗംഗാധരേട്ടന് ചിതയൊരുക്കി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാർ

ഗംഗാധരേട്ടന് ചിതയൊരുക്കി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാർ

പൊന്നാനി: കോവിഡ് ബാധിച്ച് മരണപ്പെട്ട മാറഞ്ചേരി പനമ്പാട് വെസ്റ്റ് സ്വദേശി മമ്മാണത്തേൽ ഗംഗാധരൻ എന്നവർക്ക് ചിതയൊരുക്കി സാന്ത്വനം പ്രവർത്തകർ. കോവിഡ് ചികിത്സയിലിരിക്കെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞയുടൻ ആവശ്യമായ സഹായങ്ങൾക്കും സംസ്കാര കർമ്മങ്ങൾക്കുമായി ബന്ധുക്കൾ സാന്ത്വനം പ്രവർത്തകരെ സമീപിക്കുകയായിരുന്നു.

ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റുന്നതിന് എസ്.വൈ.എസ് നിലമ്പൂർ സോൺ സാന്ത്വനം വളണ്ടിയർമാരായ നജ്മുദ്ധീൻ അയ്യാർപൊയിൽ, റഫീഖ് കരിമ്പുഴ എന്നിവർ നേതൃത്വം നൽകി.

സുരക്ഷാ സംവിധാനങ്ങൾ ഉറപ്പ് വരുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊന്നാനി കോട്ടത്തറയിലെ പൊതുശ്മശാനത്തിൽ ചിതയൊരുക്കി നടത്തിയ സംസ്കാരത്തിന് എസ്.വൈ.എസ് പൊന്നാനി സോൺ എമർജൻസി ടീം കോർഡിനേറ്റർ സെക്കീർ ചമ്രവട്ടം, മാറഞ്ചേരി സര്‍ക്കിള്‍ പ്രസിഡണ്ട് സുബൈര്‍ ബാഖവി കാഞ്ഞിരമുക്ക്, റസാഖ് മാറഞ്ചേരി, അൻഷാദ് കോടഞ്ചേരി എന്നിവർ പങ്കാളികളായി. സാന്ത്വനം വളണ്ടിയർമാർ നൽകിയ പി.പി.ഇ കിറ്റണിഞ്ഞ് മകൻ സന്തോഷും മരുമകൻ ബിജുവും ചിതക്ക് തീ കൊളുത്തി. സാന്ത്വനം പ്രവർത്തകർ ഏർപ്പാട് ചെയ്ത കനിവ് ആംബുലൻസ് ഡ്രൈവർ നവാസ് വടമുക്കിൻ്റെ സേവനവും ശ്രദ്ധേയമായി.

കോവിഡ് വ്യാപനത്തിന് ശേഷം പൊന്നാനി മുനിസിപ്പാലിറ്റി, മാറഞ്ചേരി, വെളിയംകോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലായി ഇതിനകം 32 സംസ്കരണങ്ങൾക്ക് എസ്.വൈ.എസ് പൊന്നാനി സോൺ സാന്ത്വനം പ്രവർത്തകർ നേതൃത്വം നൽകി. ജാതി മത ഭേതമന്യേ ഇത്തരം സേവനങ്ങൾക്ക് എസ്.വൈ.എസ് എമർജൻസി ടീമിനെ വിളിക്കാം.

ഫോൺ: 9645464860,

9745305039

#360malayalam #360malayalamlive #latestnews

പൊന്നാനി: കോവിഡ് ബാധിച്ച് മരണപ്പെട്ട മാറഞ്ചേരി പനമ്പാട് വെസ്റ്റ് സ്വദേശി മമ്മാണത്തേൽ ഗംഗാധരൻ എന്നവർക്ക് ചിതയൊരുക്കി സാന്ത്വനം ...    Read More on: http://360malayalam.com/single-post.php?nid=4231
പൊന്നാനി: കോവിഡ് ബാധിച്ച് മരണപ്പെട്ട മാറഞ്ചേരി പനമ്പാട് വെസ്റ്റ് സ്വദേശി മമ്മാണത്തേൽ ഗംഗാധരൻ എന്നവർക്ക് ചിതയൊരുക്കി സാന്ത്വനം ...    Read More on: http://360malayalam.com/single-post.php?nid=4231
ഗംഗാധരേട്ടന് ചിതയൊരുക്കി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാർ പൊന്നാനി: കോവിഡ് ബാധിച്ച് മരണപ്പെട്ട മാറഞ്ചേരി പനമ്പാട് വെസ്റ്റ് സ്വദേശി മമ്മാണത്തേൽ ഗംഗാധരൻ എന്നവർക്ക് ചിതയൊരുക്കി സാന്ത്വനം പ്രവർത്തകർ. കോവിഡ് ചികിത്സയിലിരിക്കെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്