പുത്തൻപള്ളി കെ.എം.എം ഹയർ സെക്കൻ്ററി സ്കൂളിൽ ഡോമിസിലിയറി കെയർ സെൻ്റർ ആരംഭിച്ചു.

കോവിഡിൻ്റെ രണ്ടാം അതിവ്യാപനം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി സർക്കാർ നിർദ്ദേശം അനുസരിച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പുത്തൻപള്ളി കെ.എം.എം ഹയർ സെക്കൻ്ററി സ്കൂളിൽ ഡോമിസിലിയറി

കെയർ സെൻ്റർ ആരംഭിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ നിലകളിലായി സജ്ജീകരിച്ചിട്ടുള്ള സെൻ്ററിൽ 29 പുരുഷന്മാർക്കും 21 വനിതകൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നു രാവിലെ മുതൽ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യുവജന സംഘടനാ പ്രവർത്തകരും ഒത്തുചേർന്ന് സെൻ്റർ സജ്ജീകരിച്ചു.

ഇതിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 മായി ജനങ്ങൾക്ക് ഉണ്ടാകുന്ന ഏത് പ്രയാസങ്ങളും ആശങ്കകളും ദുരീകരിക്കുന്നതിന് ഹെൽഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്..

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ബിനീഷ മുസ്തഫ, വൈസ് പ്രസിഡൻ്റ് നിസാർ.പി, ആരോഗ്യ സ്റ്റാൻ്റിങ് ചെയർപേഴ്സൺ നിഷാദത്ത്, മെമ്പർമാരായ കെ.ഉണ്ണികൃഷ്ണൻ, അക്ബർ.പി, അജീഷാ, സുനിൽദാസ്, അബൂബക്കർ.പി.കെ, സക്കരിയാ.പി.കെ, മുസ്തഫ.ടി.എച്ച് എന്നിവരും ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുനിൽ. എം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജയരാജൻ, നോഡൽ ഓഫീസർ സി.രൂപേഷ് എന്നിവരും രഞ്ജിത് കുമാർ, ബാബു എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം സന്നദ്ധ പ്രവർത്തകരും ഡി.സി.സി. സജ്ജീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി

#360malayalam #360malayalamlive #latestnews

കോവിഡിൻ്റെ രണ്ടാം അതിവ്യാപനം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി സർക്കാർ നിർദ്ദേശം അനുസരിച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പുത്ത...    Read More on: http://360malayalam.com/single-post.php?nid=4220
കോവിഡിൻ്റെ രണ്ടാം അതിവ്യാപനം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി സർക്കാർ നിർദ്ദേശം അനുസരിച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പുത്ത...    Read More on: http://360malayalam.com/single-post.php?nid=4220
പുത്തൻപള്ളി കെ.എം.എം ഹയർ സെക്കൻ്ററി സ്കൂളിൽ ഡോമിസിലിയറി കെയർ സെൻ്റർ ആരംഭിച്ചു. കോവിഡിൻ്റെ രണ്ടാം അതിവ്യാപനം പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി സർക്കാർ നിർദ്ദേശം അനുസരിച്ച് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പുത്തൻപള്ളി കെ.എം.എം ഹയർ സെക്കൻ്ററി സ്കൂളിൽ ഡോമിസിലിയറി കെയർ സെൻ്റർ ആരംഭിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്