കോവിഡ് മഹാമാരിയിലും ഒരു കോടി എൺപത് ലക്ഷം രൂപ പലിശരഹിത വായ്പ നൽകി തണൽ 13-ാം വർഷത്തിലേക്ക്

കോവിഡ് മഹാമാരിയിലും ഒരു കോടി എൺപത് ലക്ഷം രൂപ പലിശരഹിത വായ്പ നൽകി തണൽ 13-ാം വർഷത്തിലേക്ക്

മാറഞ്ചേരി: കോവിഡിന്റെ തീഷ്ണതയിൽ അകപ്പെട്ട കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു കോടി എൺപത് ലക്ഷം രൂപ  പലിശ രഹിത വായ്പ നൽകി പരസ്പരം തണലായി മാറിയ തണൽ പതിമൂന്നാം വർഷത്തിലേക്ക്.

കേരളത്തിലെ പ്രഥമ പലിശരഹിത അയൽ കൂട്ട സംവിധാനമായ തണൽ വെൽഫെയർ സൊസൈറ്റിയാണ് ഈ കോവിഡ് കാലത്തും അയൽ കൂട്ടം അംഗങ്ങൾക്ക് തണലായി മാറിയത്.

വായ്പാ വിതരണ രംഗത്ത് ഈ വർഷം ഉണ്ടായത് സർവ്വകാല റിക്കാർഡാണ്.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ പത്ത് കോടിയിൽ പരം രൂപയാണ് ഇവർ പരസ്പരം പലിശരഹിത വായ്പ നൽകിയത്.

 2 കിലോമീറ്റർ ചുറ്റളവിൽ 81 സംഗമം അയൽ കൂട്ടങ്ങളിലായി 1600 ൽ പരം മെമ്പർമാരാണ് തണലിലുള്ളത്. ആഴ്ച തോറും അവർ ഒരുക്കൂട്ടുന്ന കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇവർ പരസ്പരം പലിശ രഹിത വായ്പ നൽകുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ഇവർ സമ്പാദ്യമായി ഒരുക്കൂട്ടിയത് ഒരു കോടിയിൽ പരം രൂപയാണ്.

*ഉള്ളവരിൽ നിന്ന് ഇല്ലാത്തവരിലേക്ക് ഒഴുകുന്ന ഒരു കാരുണ്യ പ്രവാഹമാണ് ഇവിടെ നടക്കുന്നത്.

ജാതി-മത-കക്ഷി - രാഷ്ട്രീയ ഭേദമന്യേ ഒന്നിക്കുന്ന ഈ അയൽപക്ക കൂട്ടായ്മകൾ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പരസ്പര സഹായത്തിന്റെയും സദേശം കൈമാറുന്നു.

സ്വയം തൊഴിൽ മേഖലയിൽ അംഗങ്ങൾക്കായി വിവിധ സംരംഭകത്വ പദ്ധതികൾക്ക് പലിശരഹിത വായ്പ നൽകുന്നു. പശുവളർത്തൽ, ആടും കൂടും പദ്ധതി, കോഴി വളർത്തൽ , പപ്പടപ്പണി, ഗാർമന്റ്സ് , കുടിൽ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലാണ് പലിശരഹിതര സംരംഭകത്വ വായ്പകൾ അനുവദിക്കുന്നത്.


ഈ കോവിഡ് കാലത്തും അംഗങ്ങൾ എടുത്ത വായ്പകൾ സമയബന്ധിതമായി അടച്ച് തീർക്കുന്നതിൽ കണിശത പാലിക്കാൻ അംഗങ്ങൾ മാതൃക കാട്ടിയിട്ടുണ്ട്.

അംഗങ്ങൾക്ക് വേണ്ടി സ്വയം തൊഴിൽ പരിശീലനം, മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ നടത്തിക്കൊണ്ടിരിക്കുന്നു.

*ജൈവ കൃഷി പരിപോഷിക്കുന്നതിന് കഴിഞ്ഞ 4 വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന "തണൽ പുരയിട കൃഷിയിൽ" അഞ്ഞൂറിൽപരം കുടുംബങ്ങൾ പങ്കാളികളായി. ഈ ലോക്ക് ഡൗൺ കാലത്ത് അംഗങ്ങൾക്ക് ഏറെ സഹായകരമായി ഈ പുരയിട കൃഷി.

കുട്ടികളിൽ നല്ല ശീലങ്ങളും സമ്പാദ്യവും വളർത്തുന്നതിനായി തണൽ ബാലസഭകളും തണലിന് കീഴിൽ പ്രവർത്തിക്കുന്നു.

കോവിഡ് പ്രോട്ടോകൾ നിലനിൽ അന്നത് കൊണ്ട് കഴിഞ്ഞ വർഷവും ഈ വർഷവും വാർഷികാഘോഷം വിപുലമായി നടത്താൻ സാധിക്കാത്തതിൽ അയൽ കൂട്ടം അംഗങ്ങൾ നിരാശയിലാണ്. ഓൺലൈനിലൂടെ ആഘോഷ പരിപാടികൾ നടത്തുമെന്ന് തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ്, സെക്രട്ടറി എ. മുഹമ്മദ് മുബാറക് എന്നിവർ പറഞ്ഞു.


#360malayalam #360malayalamlive #latestnews

മാറഞ്ചേരി: കോവിഡിന്റെ തീഷ്ണതയിൽ അകപ്പെട്ട കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു കോടി എൺപത് ലക്ഷം രൂപ പലിശ രഹിത വായ്പ നൽകി പരസ്പരം തണലായ...    Read More on: http://360malayalam.com/single-post.php?nid=4219
മാറഞ്ചേരി: കോവിഡിന്റെ തീഷ്ണതയിൽ അകപ്പെട്ട കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു കോടി എൺപത് ലക്ഷം രൂപ പലിശ രഹിത വായ്പ നൽകി പരസ്പരം തണലായ...    Read More on: http://360malayalam.com/single-post.php?nid=4219
കോവിഡ് മഹാമാരിയിലും ഒരു കോടി എൺപത് ലക്ഷം രൂപ പലിശരഹിത വായ്പ നൽകി തണൽ 13-ാം വർഷത്തിലേക്ക് മാറഞ്ചേരി: കോവിഡിന്റെ തീഷ്ണതയിൽ അകപ്പെട്ട കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു കോടി എൺപത് ലക്ഷം രൂപ പലിശ രഹിത വായ്പ നൽകി പരസ്പരം തണലായി മാറിയ തണൽ പതിമൂന്നാം വർഷത്തിലേക്ക്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്