പൊന്നാനിയിലെ തോൽവി കോൺഗ്രസ്സിനകത്ത് അസ്വസ്തത പുകയുന്നു.

പൊന്നാനിയിലെ തോൽവി കോൺഗ്രസ്സിനകത്ത് അസ്വസ്തത പുകയുന്നു.

പൊന്നാനിയിൽ ഇപ്രാവശ്യമെങ്കിലും വിജയം പ്രതീക്ഷിച്ച് കടുത്ത മത്സരത്തിന് ഇറങ്ങിയ കോൺഗ്രസ്സ് പ്രവർത്തകർക്ക് കടുത്ത നിരാശ സമ്മാനിച്ച ജനവിധിയായിരുന്നു പൊന്നാനിയിലേത് പല പ്രാദേശിക നേതാക്കളേയും തഴഞ്ഞാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയിൽ അഡ്വ.എ.എം രോഹിത് സ്ഥാനാർത്ഥി ആയത്. ചെറുപ്പവും ലാളിത്യവും വിദ്യാഭ്യാസവും വോട്ടാക്കി മാറ്റാമെന്ന കണക്ക് കൂട്ടലിലായിരുന്നു നേതാക്കളും അണികളും. എന്നാൽ പുറമേയുള്ള മേക്കപ്പ് മാത്രമെ ഉണ്ടായിരുന്നു വെന്നും വോട്ടാക്കാൻ പറ്റുന്ന രീതിയിലുള്ള യാതൊരു പ്രവർത്തനങ്ങളും താഴേ തട്ടിൽ നടത്തിയിരുന്നില്ലന്നും ഒരു വിഭാഗം ആരോപിക്കുന്നു. വീടുകൾ തോറും ഒരു പ്രാവശ്യമെങ്കിലും കയറിയിറങ്ങി ക്യാമ്പയിൻ നടത്താത്ത പ്രദേശങ്ങൾ പോലും മണ്ഡലത്തിലുണ്ട്. പാർട്ടിക്കുള്ളിൽ വികടിച്ചു നിൽക്കുന്ന പലരേയും ഇലക്ഷന് മുൻപ് അനുനയിപ്പിക്കാനൊ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനൊ ഉള്ള യാതൊരു ശ്രമവും നടത്തിയിരുന്നില്ല എന്ന പരാതിയിയും മണ്ഡലത്തിൽ വ്യാപകമാണ്. പേരിന് മാത്രം സ്ഥാനങ്ങളും പോസ്റ്റുകളും ഉണ്ടാക്കി ഇഷ്ടക്കാരെ പ്രതിഷ്ടിച്ചതിന്റെ കോട്ടമാണ് മൃഗീയ ഭൂരിപക്ഷമെന്ന ആരോപണവും ശക്തമാണ്.

പല മണ്ഡലം നേതാക്കളും സ്വമേധയ രാജി വെച്ച് പുറത്ത് പോയി കൊണ്ടിരിക്കുന്നു. മണ്ഡലത്തിൽ മുഴവനായി ഒരു നേതൃത്വമാറ്റം വേണമെന്ന മുറവിളിയാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. താഴേ തട്ടു മുതൽ പാർട്ടി ശക്തിപ്പെടുത്താനും ഗ്രൂപ്പുകൾക്ക് അതീതമായി എല്ലാവരേയും ഒന്നിച്ചു നിർത്താനുമുള്ള നേതൃത്വം ഇല്ലങ്കിൽ പൊന്നാനി എന്നും കിട്ടാകനിയാകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക

 മണ്ഡലത്തിൽ കോൺഗ്രസ്സ് ഭരിക്കുന്ന ഏക പഞ്ചായത്തായ, കോൺഗ്രസ്സിന് കൂടുതൽ വോട്ടുകൾ ലീഡ് ചെയ്യാൻ കഴിയുന്ന വെളിയങ്കോട്ടേയും, ജില്ലാ പഞ്ചായത്ത്ം അംഗമായിരിക്കുമ്പോഴും സ്ഥാനാർത്ഥി ആയ ശേഷവും രോഹിത്തിന് ഏറെ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്ന് അവകാശപ്പെട്ട മാറഞ്ചേരിയിലും, യൂഡിഎഫിന് വിശേഷിച്ച് ലീഗിന് ഏറെ സ്വാധീനമുള്ള ചങ്ങരംകുളം മേഖലയിലെ ആലങ്കോട് പഞ്ചായത്തിലേയും വോട്ടു വിഹിതത്തിലെ കുറവും പാർട്ടിയിൽ പരസ്പരാരോപണങ്ങൾക്ക് കാരണമാകുന്നുണ്ട്.

മണ്ഡലത്തിൽ ഒരിടത്തുപോലും നേരിയ ഭൂരിപക്ഷത്തിന്റെ ലീഡുപോലും യൂഡിഎഫിന് ലഭ്യമാകാതെ തികഞ്ഞ ഏകതിപത്യ രൂപമാർന്ന വിജയമാണ് ഇടതുപക്ഷ സ്ഥാനാർത്ഥി നേടിയത്. 

കഴിഞ്ഞ വർഷം ശ്രീരാമ കൃഷ്ണൻ നേടിയ വോട്ടുകളേക്കാൾ 1700 വോട്ടുകൾ കൂടുതൽ നേടി പി. നന്ദകുമാർ നടത്തിയ ഈ തേരോട്ടത്തിൽ തകർന്ന് പോയ കോൺഗ്രസ്സ് കോട്ടകളിൽ നിന്നും ഉയർന്ന് വരുന്ന അപസ്വരങ്ങളെ നേതൃത്വം ഏത് രീതിയിൽ നേരിടും എന്നത് ഇനി കണ്ടറിയേണ്ടി വരും

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ ഇപ്രാവശ്യമെങ്കിലും വിജയം പ്രതീക്ഷിച്ച് കടുത്ത മത്സരത്തിന് ഇറങ്ങിയ കോൺഗ്രസ്സ് പ്രവർത്തകർക്ക് കടുത്ത നിരാശ സമ്മാനി...    Read More on: http://360malayalam.com/single-post.php?nid=4211
പൊന്നാനിയിൽ ഇപ്രാവശ്യമെങ്കിലും വിജയം പ്രതീക്ഷിച്ച് കടുത്ത മത്സരത്തിന് ഇറങ്ങിയ കോൺഗ്രസ്സ് പ്രവർത്തകർക്ക് കടുത്ത നിരാശ സമ്മാനി...    Read More on: http://360malayalam.com/single-post.php?nid=4211
പൊന്നാനിയിലെ തോൽവി കോൺഗ്രസ്സിനകത്ത് അസ്വസ്തത പുകയുന്നു. പൊന്നാനിയിൽ ഇപ്രാവശ്യമെങ്കിലും വിജയം പ്രതീക്ഷിച്ച് കടുത്ത മത്സരത്തിന് ഇറങ്ങിയ കോൺഗ്രസ്സ് പ്രവർത്തകർക്ക് കടുത്ത നിരാശ സമ്മാനിച്ച ജനവിധിയായിരുന്നു പൊന്നാനിയിലേത് പല പ്രാദേശിക നേതാക്കളേയും തഴഞ്ഞാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയിൽ അഡ്വ.എ.എം രോഹിത് സ്ഥാനാർത്ഥി ആയത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്