വാക്സിനേഷൻ സംബന്ധിച്ച് നിരവധി സംശയങ്ങളും ആശങ്കകളും അവയ്ക്കുള്ള വിശദീകരണങ്ങളും ചുവടെ ചേർക്കുന്നു

വാക്സിനേഷൻ സംബന്ധിച്ച് നിരവധി സംശയങ്ങളും ആശങ്കകളും അവയ്ക്കുള്ള  വിശദീകരണങ്ങളും ചുവടെ ചേർക്കുന്നു

1. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്താലേ വാക്സിൻ എടുക്കാൻ കഴിയൂ എന്ന് പറയുന്നത് ശരിയാണോ?

     ശരിയാണ്. എവിടെ നിന്നും വാക്സിൻ എടുക്കണമെങ്കിലും മുൻകൂട്ടി ഓൺലൈൻ ബുക്കിങ് നടത്തണം.

2. ഓൺലൈൻ ബുക്കിങ് നടത്താൻ ശ്രമിക്കുമ്പോൾ വളരെക്കുറച്ച് സെന്ററുകളെ കാണിക്കുന്നുള്ളൂ. കാണിക്കുന്നവയാണെങ്കിൽ വളരെ അകലെയും. എന്തു ചെയ്യാൻ കഴിയും?

ജില്ലാതലത്തിൽ ഒരു സെഷൻ ഷെഡ്യൂൾ ചെയ്താലേ ആ ആശുപത്രി ലിസ്റ്റിൽ വരുകയുള്ളൂ. മാത്രമല്ല ആ ആശുപത്രിയിൽ എത്ര പേർക്കാണോ അലോട്ട് ചെയ്തിരിക്കുന്നത്, അത്രയും എണ്ണം കഴിയുമ്പോഴേക്കും ആ ആശുപത്രി പിന്നെ കാണിക്കില്ല. നാം ഓൺലൈൻ പരീക്ഷക്കും തീവണ്ടി യാത്രക്കുമൊക്കെ ബുക്ക് ചെയ്യുന്ന അതേ രീതിയിൽ തന്നെയാണിതും. ഇടക്കിടെ സൈറ്റ് നോക്കുക. ഏതെങ്കിലും ആശുപത്രിയിൽ സെഷൻ ഓപ്പൺ ആകുമ്പോൾ ബുക്ക് ചെയ്യുക

3.  അകലെയുള്ള ആശുപത്രിയിൽ ബുക്ക് ചെയ്തു. പിന്നീട് അടുത്തുള്ള ആശുപത്രിയിൽ വാക്സിൻ വന്നുവെന്നറിഞ്ഞു. ബുക്ക് ചെയ്തിടത്ത് നിന്ന് വ്യത്യസ്തമായ സ്ഥലത്തു നിന്ന് വാക്സിൻ എടുക്കാനാവുമോ?

ബുക്ക് ചെയ്ത സ്ഥലത്തെ ബുക്കിങ് ക്യാൻസൽ ചെയ്ത് ആഗ്രഹിക്കുന്നയിടത്തേക്ക് ബുക്ക് ചെയ്താലേ അവിടെ നിന്ന് വാക്സിൻ ലഭിക്കൂ. ഫോണിൽ വരുന്ന കൺഫർമേഷൻ മെസ്സേജോ റെസീപ്റ്റ് പ്രിന്റ് ഔട്ടോ കാണിച്ചാലേ ഏതു വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സിൻ ലഭിക്കൂ.

4.  സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സിൻ എടുക്കാൻ ബുക്ക് ചെയ്താലും ഇതേ നിയമങ്ങൾ ബാധകമാണോ?

അതെ. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഈ നിയമങ്ങൾ ബാധകമാണ്.

5.  ആദ്യ ഡോസാണെങ്കിലും രണ്ടാം ഡോസാണെങ്കിലും ഓൺലൈൻ ബുക്കിങ് ആവശ്യമാണോ?

അതെ, ഏതു ഡോസെടുക്കണമെങ്കിലും ഓൺലൈൻ ബുക്കിങ് ആവശ്യമാണ്. എന്നാൽ, ഒന്നാം ഡോസാണെങ്കിൽ- ആധാർനമ്പർ, ജനിച്ചവർഷം മുതലായ കാര്യങ്ങൾ നല്കി രജിസ്റ്റർ ചെയ്തിട്ട് വേണം എവിടെ വെച്ച് ഏതു ദിവസം എടുക്കണമെന്ന് ഷെഡ്യൂൾ ചെയ്യാൻ. മറിച്ച്, രണ്ടാം ഡോസാണെങ്കിൽ, ആദ്യ ഡോസെടുക്കാൻ വന്നപ്പോൾ കൊടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് വേണം സൈൻ ഇൻ ചെയ്യാൻ. അപ്പോൾ പേരും നിങ്ങൾ ഇന്ന ദിവസം partially vaccinated ആണെന്നും മെസ്സേജ് കാണാം. തുടർന്ന് രണ്ടാം ഡോസിന്മാത്രം ഷെഡ്യൂൾ ചെയ്താൽ മതി.

6.  ആദ്യത്തെ ഡോസ് എടുത്തതാണ്. പക്ഷെ ഫോൺ നമ്പർ കൊടുക്കുമ്പോൾ partially vaccinated മെസ്സേജ് കാണുന്നില്ല. എന്തു ചെയ്യണം?

      ഇതിന് പല കാരണങ്ങളുണ്ടാവാം. ചിലപ്പോൾ ഒന്നാം പ്രാവശ്യം കൊടുത്ത ഫോൺ നമ്പർ വ്യത്യസ്തമാവാം, അല്ലെങ്കിൽ ഏതെങ്കിലും അക്കത്തിൽ വ്യത്യാസം വന്നതാവാം. ഒരു പക്ഷെ, ആദ്യ ഡോസ് എടുത്ത സമയത്ത് നിങ്ങളുടെ രജിസ്ട്രേഷൻ ശരിയായ രീതിയിൽ പൂർത്തിയാക്കിയിരുന്നെങ്കിലും ഇങ്ങനെ സംഭവിക്കാം. നിങ്ങൾ ആദ്യ ഡോസ് എടുത്തയിടത്തെ റിപ്പോർട്ടിൽ നിന്നും എന്താണ് സംഭവിച്ചതെന്ന് ഏറെക്കുറെ മനസ്സിലാക്കാനാവും.

7.  ആദ്യ ഡോസ് വാക്സിനേഷൻ എടുത്തയിടത്ത് ഫോൺ നം. ഒരക്കം മാറിപ്പോയതിനാൽ partially vaccinated മെസ്സേജ് വരുന്നില്ല. എന്തു ചെയ്യാൻ സാധിക്കും?. പുതുതായി രജിസ്റ്റർ ചെയ്യാമോ?

പുതുതായി രജിസ്റ്റർ ചെയ്താൽ എടുക്കുന്ന ഡോസ് ഒന്നാമത്തേതായി കണക്കാക്കപ്പെടും. സർട്ടിഫിക്കറ്റ് തെറ്റായിപ്പോകും. അതുകൊണ്ട് അതിനു മുതിരേണ്ടതില്ല. ഇങ്ങനെയുള്ളവർ തല്കാലം കാത്തിരിക്കുക. പുതുതായി രജിസ്റ്റർ ചെയ്ത് രണ്ടാം ഡോസ് എടുക്കാനുള്ള അവസരം താമസിയാതെ ഉണ്ടാകും.

8.  ഒന്നാം ഡോസ് എടുത്ത് 8 ആഴ്ച കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാൻ സാധിച്ചില്ല. ആദ്യ ഡോസ് എടുത്തതു കൊണ്ടുള്ള ഫലം നഷ്ടമാകുമോ?

ഇല്ല, പിന്നീട് എടുത്താലും നിങ്ങൾക്കു ലഭിക്കുന്ന പ്രതിരോധ ശേഷിയിൽ മാറ്റമില്ല.

    ഇന്ത്യയിലെ വിദഗ്ധ ഗ്രൂപ്പാണ് 4 ആഴ്ച എന്നത് 6 മുതൽ 8 ആഴ്ചയാക്കിയത്. എന്നാൽ പല വിദേശരാജ്യങ്ങളിലും ഇത് മൂന്ന് മാസമാണ്. അവിടെയൊന്നും വാക്സിൻ ലഭ്യതക്കുറവില്ല. ഏതായാലും രണ്ടാം ഡോസ് താമസിച്ചതുകൊണ്ട് അപകടമില്ല എന്നുറപ്പാണ്.

9.  ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനറിയാത്തവർ, ഫോൺ ഇല്ലാത്തവർ എന്തു ചെയ്യണം?

      വളരെ എളുപ്പത്തിൽ  സന്നദ്ധപ്രവർത്തകർക്കും   ഓൺലൈൻ സൗകര്യമുള്ള ഫോൺ ഉപയോഗിച്ച് ബുക്കിങ് ചെയ്യാനാവും. അവരെ സമീപിക്കുക. നിങ്ങളുടെ ഫോണും ആധാർ കാർഡും കൈവശം ഉണ്ടായാൽ മതി.

#360malayalam #360malayalamlive #latestnews

വളരെ എളുപ്പത്തിൽ സന്നദ്ധപ്രവർത്തകർക്കും ഓൺലൈൻ സൗകര്യമുള്ള ഫോൺ ഉപയോഗിച്ച് ബുക്കിങ് ചെയ്യാനാവും. അവരെ സമീപിക്കുക. നിങ്ങളുടെ ഫോണ...    Read More on: http://360malayalam.com/single-post.php?nid=4096
വളരെ എളുപ്പത്തിൽ സന്നദ്ധപ്രവർത്തകർക്കും ഓൺലൈൻ സൗകര്യമുള്ള ഫോൺ ഉപയോഗിച്ച് ബുക്കിങ് ചെയ്യാനാവും. അവരെ സമീപിക്കുക. നിങ്ങളുടെ ഫോണ...    Read More on: http://360malayalam.com/single-post.php?nid=4096
വാക്സിനേഷൻ സംബന്ധിച്ച് നിരവധി സംശയങ്ങളും ആശങ്കകളും അവയ്ക്കുള്ള വിശദീകരണങ്ങളും ചുവടെ ചേർക്കുന്നു വളരെ എളുപ്പത്തിൽ സന്നദ്ധപ്രവർത്തകർക്കും ഓൺലൈൻ സൗകര്യമുള്ള ഫോൺ ഉപയോഗിച്ച് ബുക്കിങ് ചെയ്യാനാവും. അവരെ സമീപിക്കുക. നിങ്ങളുടെ ഫോണും ആധാർ കാർഡും കൈവശം ഉണ്ടായാൽ മതി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്