മഴ കുറഞ്ഞങ്കിലും ഭീഷണി ഒഴിയാതെ പൊന്നാനി

തുറുവാണം,പത്തീരം, ആളം ദ്വീപുകൾ ഒറ്റപ്പെട്ടു.. തീരദേശ മേഖലയിലെ നൂറോളം വീടുകൾ വെള്ളത്തിൽ


എരമംഗലം: മഴയിൽ പൊന്നാനി കോളിൽ ജലനിരപ്പ് ഉയർന്നതോടെ തുറുവാണം, പത്തീരം ദ്വിപുകൾ ഒറ്റപ്പെട്ടു.മാറഞ്ചേരി പഞ്ചായത്തിലെ 8ാം വാർഡിൽ ഉൾപ്പെടുന്ന തുറുവാണം ദ്വീപിലേക്ക് പോകുന്ന റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെയാണ് 1000ത്തോളം പേർ വസിക്കുന്ന ദ്വീപ് ഒറ്റപ്പെട്ടത്.

മാറഞ്ചേരി തുറുവാണം ദ്വീപിലെ റോഡ് വെള്ളക്കെട്ടിലായപ്പോൾ.വെളിയങ്കോട് പഞ്ചായത്തിലെ എരമംഗലം പുഴക്കര പത്തിരം ദ്വീപിലെ 23 കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. കോളിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയത് ദ്വീപുകാർക്ക് ഭീഷണിയായിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായാൽ പത്തിരം ദ്വീപുകാരെ മാറ്റാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

മഴയെ ത്തുടർന്ന് പുതിയിരുത്തിയിലും പാലപ്പെട്ടിയിലും 80 വീടുകൾ വെള്ളക്കെട്ടിൽ. പെരുമ്പടപ്പ് പഞ്ചായത്തിലെ പുതിയിരുത്തി ആലും താഴം, പാലപ്പെട്ടി തട്ടുപറമ്പ് മേഖലകളിലാണ് 2 ദിവസമായി പെയ്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. ചെറുതും വലുതുമായ കുളങ്ങൾ കവിഞ്ഞൊഴുകിയതോടെ വീടുകൾ ചുറ്റും വെള്ളക്കെട്ട് ഉണ്ടാകുകയായിരുന്നു. വെള്ളം ഒഴിഞ്ഞു പോകാൻ തോടുകൾ ഇല്ലാതായതോടെ റോ‍‍ഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. മേഖലയിൽ 6 പഞ്ചായത്ത് റോഡിലും വെള്ളക്കെട്ട് തുടരുകയാണ്.

റിപ്പോർട്ട്: ഷാജി

#360malayalam #360malayalamlive #latestnews

എരമംഗലം: മഴയിൽ പൊന്നാനി കോളിൽ ജലനിരപ്പ് ഉയർന്നതോടെ തുറുവാണം, പത്തീരം ദ്വിപുകൾ ഒറ്റപ്പെട്ടു.മാറഞ്ചേരി പഞ്ചായത്തിലെ 8ാം വാർഡിൽ ഉൾപ...    Read More on: http://360malayalam.com/single-post.php?nid=401
എരമംഗലം: മഴയിൽ പൊന്നാനി കോളിൽ ജലനിരപ്പ് ഉയർന്നതോടെ തുറുവാണം, പത്തീരം ദ്വിപുകൾ ഒറ്റപ്പെട്ടു.മാറഞ്ചേരി പഞ്ചായത്തിലെ 8ാം വാർഡിൽ ഉൾപ...    Read More on: http://360malayalam.com/single-post.php?nid=401
മഴ കുറഞ്ഞങ്കിലും ഭീഷണി ഒഴിയാതെ പൊന്നാനി എരമംഗലം: മഴയിൽ പൊന്നാനി കോളിൽ ജലനിരപ്പ് ഉയർന്നതോടെ തുറുവാണം, പത്തീരം ദ്വിപുകൾ ഒറ്റപ്പെട്ടു.മാറഞ്ചേരി പഞ്ചായത്തിലെ 8ാം വാർഡിൽ ഉൾപ്പെടുന്ന തുറുവാണം ദ്വീപിലേക്ക് പോകുന്ന റോഡിൽ വെള്ളക്കെട്ട് ഉണ്ടായതോടെയാണ് 1000ത്തോളം പേർ വസിക്കുന്ന ദ്വീപ് .... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്