മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചേക്കും

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചേക്കും. പഞ്ചായത്തിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയതിനാലാണ് ചില പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുന്നത്. 

 ഇന്നും ഇന്നലേയുമായി നടന്ന കോവിഡ് പരിശോധനകളിൽ മാത്രം മാറഞ്ചേരി പഞ്ചായത്തിൽ മുപ്പത് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പഞ്ചായത്തിലെ വാർഡ് 9 താമരശ്ശേരി, വാർഡ് 10 മാറഞ്ചേരി, വാർഡ് 13 മുക്കാല വെസ്റ്റ്, 15 അവിണ്ടിതറ, 16 പുറങ്ങ് നോർത്ത് എന്നീ വാർഡുകളാണ് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്ത്‌ .

ഇന്ന് അർധരാത്രി ഇറങ്ങുന്ന ഉത്തരവിൽ മേൽ വാർഡുകൾ കണ്ടെയിൻമെന്റായി പ്രഖ്യാപിച്ചേക്കും. വ്യാപാരികളുടെ എതിർപ്പുകൾ നിലനിൽക്കുന്നതിനാൽ ഏതൊക്കെ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഉണ്ടാവുക എന്നത് ഉത്തരവ് ലഭ്യമായാൽ മാത്രമേ വ്യക്തമാകൂ.

#360malayalam #360malayalamlive #latestnews

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചേക്കും. പഞ്...    Read More on: http://360malayalam.com/single-post.php?nid=3996
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചേക്കും. പഞ്...    Read More on: http://360malayalam.com/single-post.php?nid=3996
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചേക്കും കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചേക്കും. പഞ്ചായത്തിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയതിനാലാണ് ചില പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോണായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്