നിർദ്ധനരായ കുടുംബങ്ങൾക്ക് 1500 കിറ്റുകൾ നൽകി ഷമീർ ചെമ്പയിൽ മാതൃകയായി

പൊന്നാനി: നിർദ്ധനരായ കുടുംബങ്ങൾക്ക് എന്നും കൈതാങ്ങായി  ഷമീർ ചെമ്പയിൽ മാതൃകയാവുന്നു. മദ്രസ്സാധ്യാപകക്കും നിര്‍ദ്ദരായ കുടുംബങ്ങള്‍ക്കും  1500 ഓളം കിറ്റുകള്‍ നല്‍കി.

  ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളോളമായി നിരവധിപ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ ചെമ്പയിൽ തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥമാണ് ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നത്തുന്നത്. കോവിഡ് 19 ന്റെ ഭാഗമായും മറ്റും  തൊഴില്‍ ഇല്ലാതായ കഷ്ടത അനുഭവിക്കുന്നവരും ആരും ശ്രദ്ധിക്കപെടാത്ത ഒരു വിഭാഗമായ മദ്രസ്സ അധ്യാപകര്‍ക്കും  നിർദ്ധനരായ കുടുംബങ്ങളുമടങ്ങുന്നവര്‍ക്ക്  1500 ഓളം കിറ്റ് വിതരണം നിർവഹിച്ചു. വിതരണ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിംകോയ നിര്‍വ്വഹിച്ചു. കഴിഞ്ഞ കാലങ്ങളിലായി  നിർദ്ധനരായ കുടുംബങ്ങളിലെ പെണ്കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായമായി പത്തുലക്ഷം രൂപയും ഇദ്ദേഹം നൽകി. ഇതോടൊപ്പം ഒപ്പം അസുഖ ബാധിതർക്കും മറ്റുമായി ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഷമീർ ചെമ്പയിൽ നേതൃത്വം നൽകി വരുന്നുണ്ട്. മൂന്നുവര്‍ഷത്തോളമായി പാവപ്പെട്ട 400 കുടുംബങ്ങള്‍ക്ക് മാസം രണ്ട് ലക്ഷം രൂപയോളം മാസം നല്‍കി കൊണ്ടിരിക്കുന്നു.

പൊന്നാനി തൃക്കാവുകാരനായ ഷെമീര്‍ ദുബായില്‍ ബിസിനസ് നടത്തിവരികയാണ്.ജാതി മത രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ  അടിതട്ടിലുള്ളവരെ കണ്ടത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍,ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യെമെന്നും തന്റെ ബിസിനസ് ലാഭത്തിന്റെ ഒരു വിഹിതം എന്നും പാവങ്ങളെ സഹായിക്കാന്‍ ഉപയോഗപെടുത്തുന്നത്  എനിയും   കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കാനും പദ്ധതിയുണ്ടന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നവര്‍ പറയുന്നു .

ഷെമീര്‍ ചെമ്പയില്‍ എന്നും പാവങ്ങളുടെ പ്രയാസമറിയുന്ന യുവാവാണന്നും അദ്ദേഹത്തിന്റെ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കാസിം കോയ പറഞ്ഞു. സി കെ അശ്റഫ് മൗലവിയുടെ അധ്യക്ഷതയില്‍

മദ്രസ്സ ക്ഷേമനിധി ബോര്‍ഡ് അംഗം  ഒ ഒ ശംശു,കിറ്റ് വിതരണം നിര്‍വ്വഹിച്ചു,ശാഹു മുസ്ല്യാര്‍,ഏ വി ഗഫൂര്‍ മാസ്റ്റര്‍,അലി അശ്ക്കര്‍ എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളോളമായി നിരവധിപ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ ചെമ്പയിൽ തന്റെ പിതാവിന്റ...    Read More on: http://360malayalam.com/single-post.php?nid=3950
ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളോളമായി നിരവധിപ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ ചെമ്പയിൽ തന്റെ പിതാവിന്റ...    Read More on: http://360malayalam.com/single-post.php?nid=3950
നിർദ്ധനരായ കുടുംബങ്ങൾക്ക് 1500 കിറ്റുകൾ നൽകി ഷമീർ ചെമ്പയിൽ മാതൃകയായി ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളോളമായി നിരവധിപ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ ചെമ്പയിൽ തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥമാണ് ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നത്തുന്നത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്