ഭാരതപ്പുഴയിൽ ജല നിരപ്പ് ക്രമാധീതമായി ഉയരുന്നു; ഏത് നിമിഷവും കര കവിയും

പൊന്നാനി: ഭാരതപ്പുഴയിൽ ജലനിരപ്പ് 3.3 മീറ്റർ ഉയരത്തിലേക്ക്. തീരവാസികൾക്ക് ആശങ്കയേറുന്നു. ഏതുനിമിഷവും പുഴ കരകവിഞ്ഞ് തീരത്തേക്ക് എത്താവുന്ന അവസ്ഥയിലാണ്. ശക്തമായ കുത്തൊഴുക്ക് ഭീതി ഉയർത്തുകയാണ്. പ്രളയമുണ്ടായ കഴിഞ്ഞ 2 വർഷങ്ങളിലും ഇൗ സമയത്ത് ഇത്രയധികം ജലനിരപ്പുണ്ടായിരുന്നില്ലെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 


മണിക്കൂറുകൾ കൊണ്ടാണ് പുഴയിലെ ജലനിരപ്പിൽ മാറ്റം വരുന്നത്. ഇൗശ്വരമംഗലം പുഴയോര ഭാഗങ്ങളിൽ കർമ റോഡിനടിയിലെ പൈപ്പിലൂടെ ജലം കരയിലേക്ക് ഇരച്ചു കയറുമെന്ന ഭീതിയിലാണ് നാട്ടുകാർ. പ്രളയ കാലത്ത് ഏറ്റവും ഉയർന്ന ജലനിരപ്പ് 5.4 മീറ്ററായിരുന്നു. കഴിഞ്ഞ വർഷം 5.3 മീറ്റർ ഉയരത്തിലായിരുന്നു ജലമെത്തിയിരുന്നത്. പുഴയിൽ 2 മീറ്റർ കൂടി ജലം ഉയർന്നാൽ പ്രളയ സാഹചര്യങ്ങൾ ആവർത്തിക്കും. 


തീരമേഖലയിലെ മിക്ക വീട്ടുകാരും മാറിത്താമസിക്കാൻ ഇടം നോക്കിക്കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപന ആശങ്കയുള്ളതിനാൽ മാറി ത്താമസിക്കുന്ന കാര്യവും വിഷമകരമാണ്. പലരും ബന്ധുവീടുകളിൽ അഭയം തേടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ പുഴയോരത്തെ ഒട്ടേറെ വീടുകൾക്കു മുകളിൽ മരം വീണിരുന്നു. തീരത്ത് വലിയ നാശ നഷ്ടങ്ങളുണ്ടായി. കഴിഞ്ഞ 2 പ്രളയങ്ങളിൽ വെള്ളത്തിൽ മുങ്ങിയ വീടുകൾ ഇത്തവണയും വെള്ളത്തിലായാൽ തകർച്ച ഉറപ്പാണെന്ന് നാട്ടുകാർ പറയുന്നു.

#keralaflood2020 #360malayalam #360malayalamlive #latestnews

പൊന്നാനി: ഭാരതപ്പുഴയിൽ ജലനിരപ്പ് 3.3 മീറ്റർ ഉയരത്തിലേക്ക്. തീരവാസികൾക്ക് ആശങ്കയേറുന്നു. ഏതുനിമിഷവും പുഴ കരകവിഞ്ഞ് തീരത്തേക്ക് എത...    Read More on: http://360malayalam.com/single-post.php?nid=393
പൊന്നാനി: ഭാരതപ്പുഴയിൽ ജലനിരപ്പ് 3.3 മീറ്റർ ഉയരത്തിലേക്ക്. തീരവാസികൾക്ക് ആശങ്കയേറുന്നു. ഏതുനിമിഷവും പുഴ കരകവിഞ്ഞ് തീരത്തേക്ക് എത...    Read More on: http://360malayalam.com/single-post.php?nid=393
ഭാരതപ്പുഴയിൽ ജല നിരപ്പ് ക്രമാധീതമായി ഉയരുന്നു; ഏത് നിമിഷവും കര കവിയും പൊന്നാനി: ഭാരതപ്പുഴയിൽ ജലനിരപ്പ് 3.3 മീറ്റർ ഉയരത്തിലേക്ക്. തീരവാസികൾക്ക് ആശങ്കയേറുന്നു. ഏതുനിമിഷവും പുഴ കരകവിഞ്ഞ് തീരത്തേക്ക് എത്താവുന്ന അവസ്ഥയിലാണ്. ശക്തമായ കുത്തൊഴുക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്