ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ എന്തൊക്കെ ചെയ്യും? രാഹുല്‍ഗാന്ധിയുടെ മറുപടി

ഡൽഹി: നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ദീർഘവീക്ഷണത്തോടെയുള്ള മറുപടി നൽകി രാഹുൽ ഗാന്ധി. വളർച്ച കേന്ദ്രീകൃതമായ ആശയത്തിൽ നിന്ന് തൊഴിൽ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താൻ മാറുമെന്നായിരുന്നു രാഹുൽ നൽകിയ മറുപടി. ഓൺലൈൻ സംവാദത്തിനിടെ മുൻ യുഎസ് സെക്രട്ടറിയും ഹാർവാർഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേൺസാണ് ഈ ചോദ്യം രാഹുലിനോട് ഉന്നയിച്ചത്.

രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതേസമയം തന്നെ ഉൽപാദനവും തൊഴിലവസരങ്ങളും വർധിപ്പിച്ചാൽ വളർച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒൻപത് ശതമാനം വളർച്ച നിരക്കിലല്ല തൻറെ താൽപര്യമെന്നും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനാണ് താൽപര്യമെന്നും നിക്കോളാസിൻറെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളെ തകർക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. തെറ്റുകുറ്റങ്ങളില്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തിരഞ്ഞെടുപ്പ് സംവിധാനങ്ങളും മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥയും നിഷ്പക്ഷമായി പ്രവർത്തിക്കണം. എന്നാൽ ഇപ്പോൾ ഇപ്പോൾ അങ്ങനെയല്ല നടക്കുന്നത്. ഇവിടെ ജയിക്കുക എന്നതിലുപരി സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സംവിധാനമുണ്ടാകുക എന്നതാണ് ആവശ്യമെന്നും രാഹുൽ ഗാന്ധി കൂട്ടിചേർത്തു.

#360malayalam #360malayalamlive #latestnews

രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതേസമയം തന്നെ ഉൽപാദനവും തൊഴിലവസരങ്ങളും വർധിപ്പിച്ചാൽ വളർച്ച സ്വാഭാവിക...    Read More on: http://360malayalam.com/single-post.php?nid=3853
രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതേസമയം തന്നെ ഉൽപാദനവും തൊഴിലവസരങ്ങളും വർധിപ്പിച്ചാൽ വളർച്ച സ്വാഭാവിക...    Read More on: http://360malayalam.com/single-post.php?nid=3853
ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ എന്തൊക്കെ ചെയ്യും? രാഹുല്‍ഗാന്ധിയുടെ മറുപടി രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതേസമയം തന്നെ ഉൽപാദനവും തൊഴിലവസരങ്ങളും വർധിപ്പിച്ചാൽ വളർച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്