കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ വിദേശരാഷ്ട്ര സന്ദര്‍ശനം; പ്രധാനമന്ത്രി ബംഗ്ലാദേശിലേക്ക് തിരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്ക് തിരിച്ചു. കോവിഡ് 19 വ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശരാഷ്ട്ര സന്ദര്‍ശനമാണിത്. ബംഗ്ലാദേശിന്‍റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായാണ് രണ്ടു ദിവസത്തെ സന്ദര്‍ശനം.

ഇന്ത്യയുമായി ചരിത്രപരവും സാംസ്കാരികവും ഭാഷാപരവുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്ന ബംഗ്ലാദേശിലേക്ക് തന്നെ കോവിഡിന് ശേഷം ആദ്യമായി യാത്രചെയ്യാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് കൈവരിച്ച സാമ്ബത്തികവും വികസനോത്മുഖവുമായ നേട്ടങ്ങളെ അഭിനന്ദിക്കാനും ഇന്ത്യയുടെ അടിയുറച്ച പിന്തുണ ഊട്ടിയുറപ്പിക്കാനും കൂടിയാണ് ഈ സന്ദർശനമെന്നും കോവിഡിനെതിരായ പോരാട്ടത്തില്‍ ബംഗ്ലാദേശിന് രാജ്യത്തിൻ്റെ പിന്തുണ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

ദേശീയ ദിനാഘോഷങ്ങളോടൊപ്പം ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവ് 'ബംഗബന്ധു' ശൈഖ് മുജിബുര്‍ റഹ്മാന്‍റെ 100ാം ജന്മശതാബ്ദി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ന് വൈകീട്ട് മൂന്നിന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുള്‍ മോമനുമായി കൂടിക്കാഴ്ച നടത്തും.

#360malayalam #360malayalamlive #latestnews#modi#india

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്ക് തിരിച്ചു. കോവിഡ് 19 വ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശരാ...    Read More on: http://360malayalam.com/single-post.php?nid=3796
പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്ക് തിരിച്ചു. കോവിഡ് 19 വ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശരാ...    Read More on: http://360malayalam.com/single-post.php?nid=3796
കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ വിദേശരാഷ്ട്ര സന്ദര്‍ശനം; പ്രധാനമന്ത്രി ബംഗ്ലാദേശിലേക്ക് തിരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്ക് തിരിച്ചു. കോവിഡ് 19 വ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശരാഷ്ട്ര സന്ദര്‍ശനമാണിത്. ബംഗ്ലാദേശിന്‍റെ ദേശീയ ദിന ആഘോഷങ്ങളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്