പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും

പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും

നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും തെരഞ്ഞെടുപ്പ്  സുതാര്യവും സുഗമവുമായ  നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രശ്ന ബാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തും.  ജില്ലയില്‍ 2100 ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കുന്നത്. ഇതില്‍ 238 ബൂത്തുകളാണ് പ്രശ്‌നബാധിതാ ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  70 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക് സൗകര്യം ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ വീഡിയോഗ്രാഫി സൗകര്യം ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്ന 2100 പോളിങ് ബൂത്തുകളില്‍ നിന്നുളള വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ തത്സമയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ വീക്ഷിക്കാന്‍ സാധിക്കും. 238 പ്രശ്‌നബാധിത ബൂത്തുകളില്‍ 149 പോളിങ് ബൂത്തുകള്‍ ക്രിട്ടിക്കല്‍ ബൂത്തുകളും 80 ബൂത്തുകള്‍ എല്‍.ഡബ്ല്യു.ഇ  ബൂത്തുകളും ഒന്‍പത് പോളിങ് ബൂത്തുകള്‍ വള്‍നറബിള്‍ വിഭാഗത്തിലും ഉള്‍പ്പെടുന്ന ബൂത്തുകളുമാണ്. കേരള ഐ.ടി മിഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെല്‍ട്രോണ്‍ സോഫ്റ്റ്‌വെയറും ബി.എസ.്എന്‍.എല്‍ നെറ്റുവര്‍ക്കും  ഉപയോഗിച്ചാണ് വെബ്കാസ്റ്റിങ് സൗകര്യം സജ്ജമാക്കുന്നത്. വോട്ടെടുപ്പിന്റെ തലേദിവസം ബൂത്തുകളില്‍ വെബ്കാസ്റ്റിങ്, വീഡിയോ ഗ്രാഫി സൗകര്യങ്ങള്‍ സജ്ജമാക്കുമെന്ന് വെബ്കാസ്റ്റിങ് നോഡല്‍ ഓഫീസര്‍ പി.ജി. ഗോകുല്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews

നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായ നടത്തുന്നതിന്...    Read More on: http://360malayalam.com/single-post.php?nid=3783
നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായ നടത്തുന്നതിന്...    Read More on: http://360malayalam.com/single-post.php?nid=3783
പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായ നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രശ്ന ബാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ 2100 ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കുന്നത്. ഇതില്‍ 238 ബൂത്തുകളാണ് പ്രശ്‌നബാധിതാ ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 70 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക് സൗകര്യം ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ വീഡിയോഗ്രാഫി സൗകര്യം ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്ന 2100 പോളിങ് ബൂത്തുകളില്‍ നിന്നുളള വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ തത്സമയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ വീക്ഷിക്കാന്‍ സാധിക്കും. 238 തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്