പ്രാദേശിക ഭാഷാ സേവനങ്ങളുമായി ട്വിറ്റര്‍

പ്രാദേശിക ഭാഷാ സേവനങ്ങളുമായി ട്വിറ്റര്‍

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് സംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഷാ സേവനങ്ങള്‍ക്ക് തുടക്കമിട്ട് ട്വിറ്റര്‍.

തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ അറിയിപ്പുകളും വിവരങ്ങളും പങ്കുവെയ്ക്കാന്‍ തദ്ദേശ ഭാഷകളില്‍ സമഗ്ര സെര്‍ച്ച് ഓപ്ഷനുകള്‍ ട്വിറ്ററിൽ ലഭ്യമാണ്. സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍, തെരഞ്ഞെടുപ്പ് തീയതി, പോളിങ് ബൂത്തുകള്‍, ഇ.വി.എം വോട്ടര്‍ രജിസ്ട്രേഷന്‍ തുടങ്ങി തെരഞ്ഞെടുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഇതില്‍ ലഭ്യമാകും. #കേരള തെരഞ്ഞെടുപ്പ് 2021 എന്നതുള്‍പ്പെടെ ഇരുപതോളം ഹാഷ് ടാഗുകളും പ്രാദേശിക ഭാഷകളില്‍ ലഭ്യമാണ്.

ഇതിനായി മാത്രം പ്രത്യേക ഇമോജിയും ലഭ്യമാക്കും. മെയ് 10 വരെ ഇത് ലഭ്യമാകും. ആറു ഭാഷകളില്‍ ട്വീറ്റ് ചെയ്ത ഇമോജി ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാനായി പ്രീ ബങ്ക്, ഡീ ബങ്ക് എന്നീ സേവനങ്ങള്‍ക്കും ട്വിറ്റര്‍ തുടക്കമിട്ടിട്ടുണ്ട്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നിവയുള്‍പ്പെടെയുള്ള ഭാഷകളിലുടനീളം പ്രീ ബങ്ക് പ്രോംപ്റ്റുകളുടെ ഒരു പരമ്പര  പ്രസിദ്ധീകരിക്കുന്നതിലൂടെ എങ്ങനെ, എവിടെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ തടയുന്നതിനും ട്വിറ്റര്‍ മുന്‍കൈയെടുക്കും. പ്രോംപ്റ്റുകള്‍ ജനങ്ങളുടെ ഹോം ടൈംലൈനുകളിലും തിരയലിലും ദൃശ്യമാകും. വോട്ടുചെയ്യാന്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇ.വി.എമ്മുകളിലും വി.വി.പി.എ.ടികളിലുമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ ലഭിക്കും.

ഇതിന് പുറമെ യുവജനങ്ങള്‍ക്കിടയില്‍ വോട്ടര്‍ സാക്ഷരതയും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് യുവ വോട്ടര്‍മാര്‍ക്കിടയില്‍ വിവിധ ഭാഷകളില്‍ #DemocracyAdda എന്ന പേരില്‍ ചര്‍ച്ചാ  പരമ്പരകള്‍ സംഘടിപ്പിക്കും. യൂത്ത് കി ആവാസുമായി സഹകരിച്ചായിരിക്കും ഇതിനായി അവസരമൊരുക്കുക. യുവാക്കള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, ചേഞ്ച് മേക്കേഴ്സ് തുടങ്ങിയവരുമായി ലൈവ് വീഡിയോ സെഷന്‍സ്, ട്വീറ്റ് ചാറ്റുകള്‍, എന്നിവയുമുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, ആസാമീസ്, മലയാളം എന്നിങ്ങനെ ആറ് ഭാഷകളില്‍ ഇത് ലഭ്യമാകും.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്ന തിനായി വനിതാ മാധ്യമപ്രവര്‍ത്തകരും വനിതാ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ഹെര്‍ പൊളിറ്റിക്കല്‍ ജേര്‍ണി (#HerPoliticalJourney) എന്ന വീഡിയോ സീരീസുകളും സംഘടിപ്പിക്കും.

#360malayalam #360malayalamlive #latestnews

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് സംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹ...    Read More on: http://360malayalam.com/single-post.php?nid=3780
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് സംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹ...    Read More on: http://360malayalam.com/single-post.php?nid=3780
പ്രാദേശിക ഭാഷാ സേവനങ്ങളുമായി ട്വിറ്റര്‍ കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് സംവാദങ്ങളും ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഷാ സേവനങ്ങള്‍ക്ക് തുടക്കമിട്ട് ട്വിറ്റര്‍. തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ അറിയിപ്പുകളും വിവരങ്ങളും പങ്കുവെയ്ക്കാന്‍ തദ്ദേശ ഭാഷകളില്‍ സമഗ്ര സെര്‍ച്ച് ഓപ്ഷനുകള്‍ ട്വിറ്ററിൽ ലഭ്യമാണ്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്