വാളയാറിലെ അമ്മയുടെ നീതി തേടിയുള്ള യാത്രക്ക് ഐക്യദാർഢ്യവുമായി പൊന്നാനിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് തുടക്കമായി

വാളയാറിലെ അമ്മയുടെ നീതി തേടിയുള്ള യാത്രക്ക് ഐക്യദാർഢ്യവുമായി  പൊന്നാനിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് തുടക്കമായി 

പൊന്നാനിയിൽ ഇത്തവണ മാറ്റമുണ്ടാവുമെന്നത് ഉറപ്പാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം. രോഹിത്

പൊന്നാനി: രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ നഷ്ടമായിട്ടും, നീതി ലഭിക്കാതെ  തലമുണ്ഡനം ചെയ്ത് നീതിക്കായി പോരാടുന്ന അമ്മയുടെ പൊന്നാനിയിലെ  സ്വീകരണ യോഗത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചാണ്  യു.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ. എ.എം. രോഹിത് പ്രചരണത്തിന് തുടക്കം കുറിച്ചത്. പൊന്നാനി ബസ് സ്റ്റാൻ്റിൽ പാർട്ടി പ്രവർത്തകർക്കൊപ്പം എത്തിയ സ്ഥാനാർത്ഥി കടകൾ കയറിയും, ബസ് സ്റ്റാൻ്റിലെ പൊതുജനങ്ങളോടും വോട്ടഭ്യർത്ഥിച്ചു. പ്രഖ്യാപനം വന്നയുടൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും കോൺഗ്രസ് നേതാക്കളേയും സന്ദർശിച്ച് അനുഗ്രഹം തേടിയാണ് തിങ്കളാഴ്ച മുതൽ പ്രചരണത്തിനിറങ്ങിയത്. കഴിഞ്ഞ പതിനഞ്ച് വർഷമായി വികസന രംഗത്ത് പിന്നോട്ടടിച്ച പൊന്നാനിയിൽ ഇത്തവണ വിജയം സുനിശ്ചിതമാണെന്നും, യു.ഡി.എഫ്  ഒറ്റക്കെട്ടായാണ്  രംഗത്തുള്ളതെന്നും രോഹിത് പറഞ്ഞു. തുടർന്ന് കോട്ടത്തറ കണ്ടകുറുമ്പക്കാവ് ക്ഷേത്ര ഊരാളൻ പരമേശ്വര രാജയുടെ ഭാര്യ ഉണ്ണീമകുട്ടി റാണിയുടെ അനുഗ്രഹം തേടിയെത്തി. പൊന്നാനിയിലെ പൗരപ്രമുഖരരെയും കണ്ട് പിന്തുണ തേടി. തുടർന്ന് പൊന്നാനിയിൽ നടന്ന വിളംബര റാലിയിലും പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനിയിൽ ഇത്തവണ മാറ്റമുണ്ടാവുമെന്നത് ഉറപ്പാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം. രോഹിത് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ നഷ്ടമായി...    Read More on: http://360malayalam.com/single-post.php?nid=3778
പൊന്നാനിയിൽ ഇത്തവണ മാറ്റമുണ്ടാവുമെന്നത് ഉറപ്പാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം. രോഹിത് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ നഷ്ടമായി...    Read More on: http://360malayalam.com/single-post.php?nid=3778
വാളയാറിലെ അമ്മയുടെ നീതി തേടിയുള്ള യാത്രക്ക് ഐക്യദാർഢ്യവുമായി പൊന്നാനിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് തുടക്കമായി പൊന്നാനിയിൽ ഇത്തവണ മാറ്റമുണ്ടാവുമെന്നത് ഉറപ്പാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം. രോഹിത് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ നഷ്ടമായിട്ടും, നീതി ലഭിക്കാതെ തലമുണ്ഡനം ചെയ്ത് നീതിക്കായി പോരാടുന്ന അമ്മയുടെ പൊന്നാനിയിലെ സ്വീകരണ യോഗത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ. എ.എം. രോഹിത് പ്രചരണത്തിന് തുടക്കം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്