മാറഞ്ചേരിയുടെ ഉൾഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നു.

മാറഞ്ചേരിയുടെ ഉൾഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം  നിക്ഷേപിക്കുന്നു.

മാറഞ്ചേരി : പഞ്ചായത്തിന്റെ ഉൾനാടൻ റോഡുകളുടെ സൈഡിലും കാനകളിലും  റോഡിനോട് ചേർന്ന പറമ്പുകളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു. വാടകക്ക് കോർട്ടേഴ്സുകളിൽ താമസിക്കുന്നവരും അതിഥി തൊഴിലാളികളുമടക്കം മാലിന്യ സംസ്ക്കരണത്തിന് ഇടമില്ലാത്തവരാണ് അന്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. വീടുകളിലെ മാലിന്യവും എളുപ്പ വഴിയെന്ന രീതിയിൽ റോഡ് സൈഡുകളിൽ വലിച്ചെറിയുന്നുണ്ട്.

കുട്ടികളുടെ മലം അടങ്ങുന്ന ഡയപ്പറുകളും, ചീഞ്ഞളിഞ്ഞ അടുക്കള മാലിന്യങ്ങളും , സ്ത്രീകൾ ഉപയോഗിച്ച സാനിറ്ററി നാപ്കിൻ അടക്കമുള്ള വസ്തുക്കളുമാണ്  രാത്രിയുടെ മറവിൽ വണ്ടികളിൽ എത്തി വലിച്ചെറിഞ്ഞ് പോകുന്നത്. നാട്ടുകാർക്ക് ശല്യമാകുന്നതോടൊപ്പം ഒരിക്കലും നശിക്കാത്ത ഇത്തരം വസ്തുക്കൾ വലിയ രീതിയിൽ പരിസ്ഥിതി മാലിന്യ  പ്രശ്നങ്ങൾക്കും വഴിവെക്കുന്നു.

ചത്ത മൃഗങ്ങളുടേയും ജീവികളേയും അടക്കം കവറുകളിലാക്കി വലിച്ചെറിയുന്നതിനാൽ പല സ്ഥലങ്ങളിലും അസഹ്യമായ ദുർഗന്ധവും   അനുഭവപ്പെടാറുണ്ട്.  ഇത്തരം മാലിന്യങ്ങൾ പക്ഷികൾ  കൊത്തികൊണ്ട് പോയി കിണറുകളിൽ ഇടുന്നതു മൂലം കുടിവെള്ളവും  മലിനമാക്കാൻ ഇടയാകുന്നു.

കോർട്ടേഴ്സുകൾക്കും ബാച്ചിലേഴ്സ് താമസ്സക്കാർക്കും വ്യക്തമായ മാർഗ്ഗ  നിർദ്ദേശങ്ങൾ പഞ്ചായത്ത് അധികൃതർ നൽകണമന്നും ശെരിയായ രീതിയിൽ മാലിന്യ സംസ്ക്കരണത്തിന് ഇടമില്ലത്ത കോർട്ടേഴ്സുകൾക്കും താമസ ഇടങ്ങൾക്കും അനുമതി കൊടുക്കരുതെന്നുമാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.

എ.സി.കെ റോഡ്, നീറ്റിക്കൽ കോടഞ്ചേരി പള്ളിറോഡ് , മാറഞ്ചേരി മെയിൻ റോഡ് എന്നിവിടങ്ങളില്ലാം മാലിന്യ പ്രശ്നം രൂക്ഷമാണ്.

#360malayalam #360malayalamlive #latestnews

കുട്ടികളുടെ മലം അടങ്ങുന്ന ഡയപ്പറുകളും, ചീഞ്ഞളിഞ്ഞ അടുക്കള മാലിന്യങ്ങളും , സ്ത്രീകൾ ഉപയോഗിച്ച സാനിറ്ററി നാപ്കിൻ അടക്കമുള്ള വസ്ത...    Read More on: http://360malayalam.com/single-post.php?nid=3774
കുട്ടികളുടെ മലം അടങ്ങുന്ന ഡയപ്പറുകളും, ചീഞ്ഞളിഞ്ഞ അടുക്കള മാലിന്യങ്ങളും , സ്ത്രീകൾ ഉപയോഗിച്ച സാനിറ്ററി നാപ്കിൻ അടക്കമുള്ള വസ്ത...    Read More on: http://360malayalam.com/single-post.php?nid=3774
മാറഞ്ചേരിയുടെ ഉൾഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നു. കുട്ടികളുടെ മലം അടങ്ങുന്ന ഡയപ്പറുകളും, ചീഞ്ഞളിഞ്ഞ അടുക്കള മാലിന്യങ്ങളും , സ്ത്രീകൾ ഉപയോഗിച്ച സാനിറ്ററി നാപ്കിൻ അടക്കമുള്ള വസ്തുക്കളുമാണ് രാത്രിയുടെ മറവിൽ വണ്ടികളിൽ എത്തി വലിച്ചെറിഞ്ഞ് പോകുന്നത്. നാട്ടുകാർക്ക് ശല്യമാകുന്നതോടൊപ്പം ഒരിക്കലും നശിക്കാത്ത ഇത്തരം വസ്തുക്കൾ വലിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്