ഒരുകൂട്ടി വെച്ച നാണയത്തുട്ടുകൾ നഗരസഭാ ഡയാലിസിസ് സെൻ്ററിനായി കൈമാറി മാതൃകയായി സൻഹ

പൊന്നാനി: കഴിഞ്ഞ രണ്ട് വർഷത്തോളമായി സ്വരൂപിച്ച നാണയത്തുട്ടുകൾ കാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറി വിദ്യാർത്ഥിനി മാതൃകയായി. പൊന്നാനി കടവനാട്  സർക്കാർ ഫിഷറീസ് ല്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന സൻഹ ഷെറിനാണ് നഗരസഭ ഡയാലിസിസ് സെൻ്ററിനായി തുക കൈമാറിയത്. സ്കൂളിലെ എൽ.എസ്.എസ് വിജയി കൂടിയായിരുന്ന സൻഹ കരകൗശല നിർമ്മാണണത്തിലും മറ്റുമായി കിട്ടിയ സമ്മാനതുകയും മറ്റുമായും സ്വരൂപിച്ചതാണ് തുക. പിതാവിനൊപ്പം നരസഭാ ഓഫീസിലെത്തി പണം അടങ്ങിയ കുടുക്ക നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് കൈമാറി. വികസന സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍പേയ്സന്‍ ആബിദ,

കൗണ്‍സിലര്‍മാരായ ഷാഫി, നിഷാദ് എന്നിവര്‍ പങ്കെടുത്തു. പൊന്നാനിയിലെ മാധ്യമ പ്രവര്‍ത്തകനായ സക്കരിയ പൊന്നാനി, ഷെമീന ദമ്പതികളുടെ മകളാണ് സന്‍ഹ ഷെറിന്‍.  മുഹമ്മദ് ഷാനിശ് സഹോദരനാണ്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3772
...    Read More on: http://360malayalam.com/single-post.php?nid=3772
ഒരുകൂട്ടി വെച്ച നാണയത്തുട്ടുകൾ നഗരസഭാ ഡയാലിസിസ് സെൻ്ററിനായി കൈമാറി മാതൃകയായി സൻഹ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്