പൊന്നാനി മണ്ഡലം സ്ഥാനാർത്ഥിക്കെതിരെ സി.പി.എമ്മിൽ പരസ്യ കലഹം

പൊന്നാനി മണ്ഡലം  സ്ഥാനാർത്ഥിക്കെതിരെ സി.പി.എമ്മിൽ പരസ്യ കലഹം


സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് പൊന്നാനിയിൽ നേതൃത്വത്തിനെതിരെ കലാപക്കൊടി

സ്ഥാനാർത്ഥി നിർണ്ണയത്തിലുള്ള എതിർപ്പ് അറിയിച്ച്കൊണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.സിദ്ധീക്കിനെ പൊന്നാനിയിലെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  നൂറ് കണക്കിന് സിദ്ധീഖ് അനുകൂലികൾ പൊന്നാനിയിൽ പ്രകടനം നടത്തിയത്.

"നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തും "  എന്ന ബാനറുമായാണ് പ്രകടനം നടന്നത്.

രണ്ട് തവണ മത്സരിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍  വിജയിച്ച മണ്ഡലമാണ് പൊന്നാനി. എന്നാല്‍ രണ്ടു ടേം മാനദണ്ഡത്തെ തുടര്‍ന്ന് ഇത്തവണ പി. ശ്രീരാമകൃഷ്ണന്‍ മത്സരിക്കില്ല. ഇതോടെയാണ് മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി പല പേരുകൾ ഉയർന്ന് വന്നത്.

 സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിന്റെ പേര് സംസ്ഥാന കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു. നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാനകമ്മിറ്റി നിര്‍ദേശത്തിന് ഞായറാഴ്ച സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരവും നല്‍കി

ഇതിന് എതിരെയാണ് പൊന്നാനി ഏരിയാ സെക്രട്ടറിയും ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.എം.സിദ്ദീഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം പരസ്യമായി ഒന്നയിച്ചിരിക്കുന്നത് ജില്ലാ സെക്രട്ടേറിയറ്റ് സാധ്യതാ പട്ടികയില്‍ സിദ്ദീഖിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം സിദ്ധീക്കിനെ കഴിഞ്ഞ പ്രവാശ്യത്തെ പൊലെ ഇപ്രാവശ്യവും പരിഗണിച്ചില്ല. 

#360malayalam #360malayalamlive #latestnews

സെക്രട്ടറിയേറ്റ് അംഗം ടി.സിദ്ധീക്കിനെ പൊന്നാനിയിലെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നൂറ് കണക്കിന് സിദ്ധീഖ് അനുകൂ...    Read More on: http://360malayalam.com/single-post.php?nid=3769
സെക്രട്ടറിയേറ്റ് അംഗം ടി.സിദ്ധീക്കിനെ പൊന്നാനിയിലെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നൂറ് കണക്കിന് സിദ്ധീഖ് അനുകൂ...    Read More on: http://360malayalam.com/single-post.php?nid=3769
പൊന്നാനി മണ്ഡലം സ്ഥാനാർത്ഥിക്കെതിരെ സി.പി.എമ്മിൽ പരസ്യ കലഹം സെക്രട്ടറിയേറ്റ് അംഗം ടി.സിദ്ധീക്കിനെ പൊന്നാനിയിലെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നൂറ് കണക്കിന് സിദ്ധീഖ് അനുകൂലികൾ പൊന്നാനിയിൽ പ്രകടനം നടത്തിയത്. "നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തും " എന്ന ബാനറുമായാണ് പ്രകടനം നടന്നത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്