മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം, കേന്ദ്ര ജല കമ്മീഷൻ

 മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്നും പ്രളയവും ഭൂചലനവും അതിജീവിക്കാൻ ശേഷിയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ സുപ്രീംകോടതിയിൽ. മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന കോതമംഗലം സ്വദേശികളുടെ ഹർജിയിൽ കേന്ദ്ര ജല കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചു.

അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കാൻ വേണ്ടിയാണ് ഉപസമിതി രൂപീകരിച്ചത്. മേൽനോട്ട സമിതിയുടെ അധികാരങ്ങൾ ഉപസമിതിക്ക് കൈമാറിയിട്ടില്ലെന്നും കേന്ദ്ര ജലകമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ നിതിൻ കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മേൽനോട്ട സമിതിയുടെ പ്രവർത്തനം തൃപ്തികരമാണെന്നും, ഉപസമിതി കൃത്യമായ ഇടവേളകളിൽ അണക്കെട്ട് പരിശോധിക്കുന്നുണ്ടെന്നും തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കാൻ വേണ്ടിയാണ് ഉപസമിതി രൂപീകരിച്ചത്........    Read More on: http://360malayalam.com/single-post.php?nid=3760
അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കാൻ വേണ്ടിയാണ് ഉപസമിതി രൂപീകരിച്ചത്........    Read More on: http://360malayalam.com/single-post.php?nid=3760
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം, കേന്ദ്ര ജല കമ്മീഷൻ അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കാൻ വേണ്ടിയാണ് ഉപസമിതി രൂപീകരിച്ചത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്