മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ പച്ചതുരുത്ത് പദ്ധതിക്ക് തുടക്കമായി

മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കുന്ന പച്ചതുരുത്ത് പദ്ധതിക്ക് തുടക്കമായി. മാറഞ്ചേരി പരിച്ചകത്ത് നടന്ന പദ്ധതിയുടെ  ഉദ്ഘാടനം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.സിന്ധു നിർവഹിച്ചു.

അഞ്ച് സെന്റിൽ കുറയാത്ത സ്വകാര്യഭൂമിയിൽ ഫലവൃക്ഷ തൈകൾ നട്ട് മൂന്ന് വർഷം പരിപാലിച്ച് ഭൂഉടമയെ തിരിച്ചേൽപ്പിക്കുന്ന ഗാർഹീക ഫലവൃക്ഷ വനവത്കരണ പദ്ധതിയാണ് ''പച്ചതുരുത്ത്''. നടാനുള്ള ഫലവൃക്ഷങ്ങൾ സൗജന്യമായി ലഭിക്കുന്നതിനോടൊപ്പം മൂന്ന് വർഷത്തേക്ക് അവയുടെ പരിപാലനവും തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്ത് നടത്തും. പദ്ധതി നടപ്പാക്കാൻ താത്പര്യമുള്ളവർ വാർഡ് മെമ്പർമാർ വഴി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകണം. 

ചടങ്ങിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത് അധ്യക്ഷയായി. വാർഡ് മെമ്പർ മെഹറലി, കെപി രാജൻ, മറ്റു ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

നടാനുള്ള ഫലവൃക്ഷങ്ങൾ സൗജന്യമായി ലഭിക്കുന്നതിനോടൊപ്പം മൂന്ന് വർഷത്തേക്ക് അവയുടെ പരിപാലനവും തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്...    Read More on: http://360malayalam.com/single-post.php?nid=3743
നടാനുള്ള ഫലവൃക്ഷങ്ങൾ സൗജന്യമായി ലഭിക്കുന്നതിനോടൊപ്പം മൂന്ന് വർഷത്തേക്ക് അവയുടെ പരിപാലനവും തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്...    Read More on: http://360malayalam.com/single-post.php?nid=3743
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ പച്ചതുരുത്ത് പദ്ധതിക്ക് തുടക്കമായി നടാനുള്ള ഫലവൃക്ഷങ്ങൾ സൗജന്യമായി ലഭിക്കുന്നതിനോടൊപ്പം മൂന്ന് വർഷത്തേക്ക് അവയുടെ പരിപാലനവും തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്ത് നടത്തും. പദ്ധതി നടപ്പാക്കാൻ താത്പര്യമുള്ളവർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്