രണ്ടാം കണ്ടൽ വിപ്ലവത്തിനൊരുങ്ങി മാറഞ്ചേരി

രണ്ട് വർഷങ്ങൾക്ക് മുൻപ് കുണ്ടുകടവ് പുഴയോരത്ത് 500 കണ്ടൽ തൈകൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ട് വിജയം കണ്ട മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ കാഞ്ഞിരമുക്ക് പുഴയുടെ ആറര കിലോമീറ്ററോളം വരുന്ന തീരം മുഴുവൻ കണ്ടൽ വ്യാപനപദ്ധതിക്ക് തുടക്കം കുറിച്ചു.


സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കൂടി സഹകരണത്തോടെ മുളങ്കുറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ 10,000 കണ്ടൽ തൈകൾ പുഴയിൽ നടുന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. വെള്ളത്തിലെ ഉപ്പിൻ്റെ സാന്ദ്രത കുറക്കാൻ സഹായിക്കുന്ന അവിസീനിയ മറീന, റൈസോഫോറ, മുക്രോനേറ്റ തുടങ്ങിയ കണ്ടൽ ഇനങ്ങളും ആൽമരം പോലെ വളർന്ന് പന്തലിച്ച് മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുകയും തീരം ഇടിയലിനെ ചെറുക്കുകയും ചെയ്യുന്ന ലൂപ്പ് റൂട്ട് മാങ്ഗ്രൂ, വെള്ളകണ്ടൽ,  എന്നിവയും ഇടകലർത്തിയാണ്  നടുന്നത്.


കണ്ടൽ കാട് വളർന്ന് പിടിച്ചാൽ പ്രദേശത്തെ മത്സ്യ ലഭ്യത പത്തിരട്ടിയോളം വർദ്ധിക്കുകയും തീര ശോഷണം ഇല്ലാതാവുകയും ചെയ്യും.  കാഴ്ചയ്ക്ക് ഏറെ സൗന്ദര്യമുണ്ടാകുന്ന ഇനമായതിനാൽ ടൂറിസം സാധ്യതയും ഏറെയാണ്. കാലിത്തീറ്റ ഉത്പാദന സാധ്യതയും കൂടി പദ്ധതിയുടെ ഗുണങ്ങളായി മാറും.


2018 ജൂൺ അഞ്ചിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തത്. തുടർന്ന് തീര സംരക്ഷണത്തിന് പുഴയോരങ്ങളിൽ ഇല്ലിമുള നട്ടു പരിപാലിക്കുന്ന ഒരു പദ്ധതികൂടി മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ നടപ്പിലാക്കിയിട്ടുണ്ട്.  രണ്ട് പദ്ധതികളും നൽകിയ വിജയവും ജനകീയ പിന്തുണയും പിൻബലമാക്കിയാണ് മാറഞ്ചേരിയിലെ തൊഴിലാളികൂട്ടം കണ്ടൽ വിപ്ലവത്തിന് ഇറങ്ങുന്നത്.ജൈവ വൈവിധ്യ സംരക്ഷണം പരിസ്ഥിതി പുനഃസ്ഥാപനം ജല സംരക്ഷണം എന്നീ മേഖലകളിലായി കഴിഞ്ഞ പത്ത് കൊല്ലങ്ങളായി മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ നടപ്പിലാക്കിയ പല പദ്ധതികളും സംസ്ഥാന ദേശീയ ശ്രദ്ധ നേടുകയും അനുകരണീയ മാതൃകകളായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ മാറഞ്ചേരിയിലേക്ക് ദേശീയ സംസ്ഥാന അവാർഡുകൾ നേടികൊടുക്കുന്നതിന് ചുക്കാൻ പിടിച്ചതും ഇതേ തൊഴിലുറപ്പ് പദ്ധതിയാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനം നടത്തുന്ന പഞ്ചായത്തുകൾക്ക് നൽകുന്ന മഹാത്മ പുരസ്കാരത്തിന് തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് മാറഞ്ചേരിയെയാണ്.

കഴിഞ്ഞ ആഴ്ചയിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനാണ് മാറഞ്ചേരിക്ക് അവാർഡ് നൽകിയത്.

#360malayalam #360malayalamlive #latestnews

സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കൂടി സഹകരണത്തോടെ മുളങ്കുറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ 10,000 കണ്ടെൽ തൈകളെ പുഴയിൽ നടന്ന പദ്ധതിക്ക് ...    Read More on: http://360malayalam.com/single-post.php?nid=3741
സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കൂടി സഹകരണത്തോടെ മുളങ്കുറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ 10,000 കണ്ടെൽ തൈകളെ പുഴയിൽ നടന്ന പദ്ധതിക്ക് ...    Read More on: http://360malayalam.com/single-post.php?nid=3741
രണ്ടാം കണ്ടൽ വിപ്ലവത്തിനൊരുങ്ങി മാറഞ്ചേരി സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കൂടി സഹകരണത്തോടെ മുളങ്കുറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ 10,000 കണ്ടെൽ തൈകളെ പുഴയിൽ നടന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്