മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ലാബ് - ലൈബ്രറി കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനവും അധ്യാപകർക്കുള്ള യാത്രായയപ്പും നടന്നു

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ലാബ് - ലൈബ്രറി കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനവും  അധ്യാപകർക്കുള്ള യാത്രായയപ്പ് ഉദ്ഘാടനവും  സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.  സ്കൂളിൽ ഈ അധ്യയന വർഷം വിരമിക്കുന്ന അധ്യാപകരായ ടി. അശോക് കുമാർ, പി.കെ അഷ്റഫ് എന്നിവർക്കുള്ള ഉപഹാരം സ്പീക്കർ കൈമാറി. ഒരു കോടി രൂപ ചെലവഴിച്ചാണ് സ്കൂളിൽ ലാബ് - ലൈബ്രറി  കെട്ടിടം ഒരുങ്ങുന്നത്.


പി.ടി.എ പ്രസിഡൻ്റ് അബ്ദുറഹ്മാൻ പോക്കർ അധ്യക്ഷനായ ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ.സിന്ധു, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ, വാർഡ് മെമ്പർ ടി. മാധവൻ മറ്റു ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3735
...    Read More on: http://360malayalam.com/single-post.php?nid=3735
മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ലാബ് - ലൈബ്രറി കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനവും അധ്യാപകർക്കുള്ള യാത്രായയപ്പും നടന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്