റോഡുകളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

പൊന്നാനിയിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പണികഴിപ്പിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പൂത്തികരിച്ച 1000 തദ്ദേശ റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.  പൊന്നാനി നഗരസഭയിൽ സി.എം.എൽ.ആർ.ആർ.പി പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച റോഡുകളുടെ നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. നായരങ്ങാടി സെൻ്റർ മുതൽ ദേശീയപാതാ വരെയുള്ള റോഡും ഡ്രൈനേജ് നിർമ്മാണവും, ഹാർബർ മുതൽ പഴയ ജങ്കാർ ജെട്ടിവരെയുള്ള റോഡ്, എടപ്പാൾ പൊന്നാനി റോഡിൽ നിന്നും ഗ്രാമം അത്താണിക്കൽ റോഡ് നവീകരണവും കാന നിർമ്മാണവും, എരിക്കാംപാടം ജുമാമസ്ജിദ് റോഡ്, പുഴമ്പ്രം മഹാരാജാ റോഡ്, ചന്ദനപ്പാടം മുതൽ ഓംതൃക്കാവ് റോഡ് എന്നീ ആറ് റോഡുകളാണ് നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്.

നഗരസഭാ തല ഉദ്ഘാടനം നായരങ്ങാടി റോഡിൽ വെച്ച് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. മരാമത്ത് കാര്യ സ്ഥിരം സമിതി ചെയർമാൻ ഒ.ഒ ഷംസു അധ്യക്ഷനായ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശൻ, കൗൺസിലർമാരായ സി.വി സുധ, കവിത ,വാർഡ് കൗൺസിലർ പി.വി ലത്തീഫ്,  നഗരസഭാ ഓവർസിയർ അനിരുദ്ധൻ എന്നിവർ സംബന്ധിച്ചു. 

#360malayalam #360malayalamlive #latestnews

നായരങ്ങാടി സെൻ്റർ മുതൽ ദേശീയപാതാ വരെയുള്ള റോഡും ഡ്രൈനേജ് നിർമ്മാണവും, ഹാർബർ മുതൽ പഴയ ജങ്കാർ ജെട്ടിവരെയുള്ള.........    Read More on: http://360malayalam.com/single-post.php?nid=3725
നായരങ്ങാടി സെൻ്റർ മുതൽ ദേശീയപാതാ വരെയുള്ള റോഡും ഡ്രൈനേജ് നിർമ്മാണവും, ഹാർബർ മുതൽ പഴയ ജങ്കാർ ജെട്ടിവരെയുള്ള.........    Read More on: http://360malayalam.com/single-post.php?nid=3725
റോഡുകളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു നായരങ്ങാടി സെൻ്റർ മുതൽ ദേശീയപാതാ വരെയുള്ള റോഡും ഡ്രൈനേജ് നിർമ്മാണവും, ഹാർബർ മുതൽ പഴയ ജങ്കാർ ജെട്ടിവരെയുള്ള...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്