കടലിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിച്ചവർക്ക് പൊന്നാനി നഗരസഭയുടെ ആദരം

പൊന്നാനിയിൽ കഴിഞ്ഞ ദിവസം കടലിൽ അപകടത്തിൽ പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാക്കൾക്ക് പൊന്നാനി നഗരസഭയുടെ ആദരം. പൊന്നാനി അലിയാർ പള്ളിക്ക് സമീപം താമസിക്കുന്ന ഷാജി മൊയ്തു, റിയാസ് സലിം, റിയാസ് സിദ്ധീക്ക് എന്നിവരെയാണ് പൊന്നാനി നഗരസഭ ആദരിച്ചത്.

കഴിഞ്ഞ ദിവമായിരുന്നു പൊന്നാനി 48ാം വാർഡിൽ അലിയാർ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തായി കടലിൽ അപകടത്തിൽ പെട്ട കുട്ടിയെ കണ്ടത്. കടലോരത്തിരുന്ന മൂന്ന് യുവാക്കളും കടലിൽ ചാടി കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സിൻ്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

പൊന്നാനി നഗരസഭ കോൺഫെറൻസ് ഹാളിൽ വെച്ച് ചേർന്ന അഭിനന്ദന യോഗത്തിൽ വെച്ച് യുവാക്കൾക്ക് ചെയർമാൻ ശിവദാസ് ആറ്റുപുറം മൊമൻ്റോ കൈമാറി. ദുരന്ത നിവാരണത്തിന് പ്രാദേശിക സർക്കാറുകൾ ഏറെ പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ യുവാക്കളുടെ ധീര പ്രവൃത്തി മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, എം. ആബിദ, നഗരസഭാ സൂപ്രണ്ട് എസ്.എ വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

കഴിഞ്ഞ ദിവമായിരുന്നു പൊന്നാനി 48ാം വാർഡിൽ അലിയാർ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തായി കടലിൽ അപകടത്തിൽ പെട്ട കുട്ടിയെ കണ്ടത്.......    Read More on: http://360malayalam.com/single-post.php?nid=3724
കഴിഞ്ഞ ദിവമായിരുന്നു പൊന്നാനി 48ാം വാർഡിൽ അലിയാർ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തായി കടലിൽ അപകടത്തിൽ പെട്ട കുട്ടിയെ കണ്ടത്.......    Read More on: http://360malayalam.com/single-post.php?nid=3724
കടലിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിച്ചവർക്ക് പൊന്നാനി നഗരസഭയുടെ ആദരം കഴിഞ്ഞ ദിവമായിരുന്നു പൊന്നാനി 48ാം വാർഡിൽ അലിയാർ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്തായി കടലിൽ അപകടത്തിൽ പെട്ട കുട്ടിയെ കണ്ടത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്