പൊന്നാനി നഗര സഭയിൽ വിവിധ ധന സഹായങ്ങൾ വിതരണം ചെയ്തു

പൊന്നാനി നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽ പെട്ടവരുടെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമം മുൻ നിർത്തി വിവിധ പദ്ധതികൾക്കായുള്ള ധനസഹായം വിതരണം ചെയ്തു.  നഗരസഭയുടെ 2020 - 21 വാർഷിക പദ്ധതിക പ്രകാരമാണ് ധനസഹായ പദ്ധതി നടപ്പിലാക്കുന്നത്. മെറിറ്റോറിയസ് സ്കോളർഷിപ്പ്, പഠനമുറി ധനസഹായം, വിവാഹ ധനസഹായം തുടങ്ങിയവയാണ്  വിതരണം ചെയ്തത്. 

പട്ടികജാതി വിഭാഗത്തിൻ പെട്ട ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. 30 പേർക്കായി 10 ലക്ഷം രൂപയാണ് നഗരസഭ ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക്  പഠനമുറിക്കായി 15 പേർക്കായി 30 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. 16 പേർക്ക് 75000 രൂപ നിരക്കിൽ 12 ലക്ഷം രൂപയാണ് വിവാഹ ധനസഹായവും നൽകുന്നത്.

പൊന്നാനി നഗരസഭാ കോൺഫെറൻസ് ഹാളിൽ വെച്ച് നടന്ന ധനസഹായ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷനായ ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദുസിദ്ധാർത്ഥൻ, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എം.ആബിദ, കൗൺസിലർമാരായ കെ.ഗിരീഷ് കുമാർ, ശ്രീകല ചന്ദ്രൻ ,നഗരസഭാ പട്ടിക ജാതി വികസന ഓഫീസർ ഫിലിപ് മാത്യു ,കൗൺസിലർ നസീമ ഫിറോസ് തുടങ്ങിയവർ സംസാരിച്ചു. 

#360malayalam #360malayalamlive #latestnews

നഗരസഭയുടെ 2020 - 21 വാർഷിക പദ്ധതിക പ്രകാരമാണ് ധനസഹായ പദ്ധതി നടപ്പിലാക്കുന്നത്........    Read More on: http://360malayalam.com/single-post.php?nid=3723
നഗരസഭയുടെ 2020 - 21 വാർഷിക പദ്ധതിക പ്രകാരമാണ് ധനസഹായ പദ്ധതി നടപ്പിലാക്കുന്നത്........    Read More on: http://360malayalam.com/single-post.php?nid=3723
പൊന്നാനി നഗര സഭയിൽ വിവിധ ധന സഹായങ്ങൾ വിതരണം ചെയ്തു നഗരസഭയുടെ 2020 - 21 വാർഷിക പദ്ധതിക പ്രകാരമാണ് ധനസഹായ പദ്ധതി നടപ്പിലാക്കുന്നത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്