മഹാത്മ പുരസ്കാരവും സ്വരാജ് ട്രോഫിയും മാറഞ്ചേരി പഞ്ചായത്ത് ഏറ്റു വാങ്ങി

കേരളാ സർക്കാർ നൽകുന്ന മഹാത്മ പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും  സ്വരാജ് ട്രോഫി പുരസ്കാരത്തിൽ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ മാറഞ്ചേരി ഗ്രാമപഞ്ചായത്ത്  ഉപഹാരങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് ദിനാചരണത്തോടനുബന്ധിച്ച് കോവളം ക്രാഫ്റ്റ് വില്ലേജിൽ  നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനിൽ നിന്നാണ് ഉപഹാരങ്ങൾ ഏറ്റുവാങ്ങിയത്.  

2019-2020 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ നൽകുന്നത്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് സംസ്ഥാന സർക്കാർ  മഹാത്മ പുരസ്കാരം നൽകുന്നത്. പദ്ധതി ആസൂത്രണത്തിലെയും നടത്തിപ്പിലെയും  മികവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകൾക്ക് സ്വരാജ് ട്രോഫി നൽകുന്നത്. 

#360malayalam #360malayalamlive #latestnews

2019-2020 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ നൽകുന്നത്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ........    Read More on: http://360malayalam.com/single-post.php?nid=3722
2019-2020 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ നൽകുന്നത്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ........    Read More on: http://360malayalam.com/single-post.php?nid=3722
മഹാത്മ പുരസ്കാരവും സ്വരാജ് ട്രോഫിയും മാറഞ്ചേരി പഞ്ചായത്ത് ഏറ്റു വാങ്ങി 2019-2020 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ നൽകുന്നത്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്