തുടർച്ചയായ അഞ്ചാം തവണയും സ്വരാജ് ട്രോഫി നേടി മാറഞ്ചേരി പഞ്ചായത്ത്

2019 - 20 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തതിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്. മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ മറഞ്ചേരി, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

സംസ്ഥാന തലത്തിൽ പഞ്ചായത്ത് തല വിഭാഗത്തിൽ

 ഈ വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. 25 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനം യഥാക്രമം പാലക്കാട് ജില്ലയിലെ വെള്ളിനേഴിയും കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയും കരസ്ഥമാക്കി. വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന  സർക്കാർ നൽകുന്ന സമ്മാനമാണ് സ്വരാജ് ട്രോഫി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നത് ഈ സ്ഥാപനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നും മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സഹായിക്കുമെന്നും സർക്കാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ആദരിക്കുന്നത്. 1995-96 വർഷം മുതലാണ് മികച്ച ഗ്രാമപഞ്ചായത്തുകളെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തെരഞ്ഞെടുത്ത് ട്രോഫിയും ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകി ആദരിച്ചുവരുന്നത്.  1996-97 മുതൽ മഹാത്മജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിനെ അനുസ്മരിച്ചുകൊണ്ടാണ് ട്രോഫിയ്ക്ക് സ്വരാജ് ട്രോഫി എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സമ്മാനമാണ് സ്വരാജ് ട്രോഫി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചാ...    Read More on: http://360malayalam.com/single-post.php?nid=3718
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സമ്മാനമാണ് സ്വരാജ് ട്രോഫി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചാ...    Read More on: http://360malayalam.com/single-post.php?nid=3718
തുടർച്ചയായ അഞ്ചാം തവണയും സ്വരാജ് ട്രോഫി നേടി മാറഞ്ചേരി പഞ്ചായത്ത് മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സമ്മാനമാണ് സ്വരാജ് ട്രോഫി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നത് ഈ സ്ഥാപനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്