പൊന്നാനി മിനി വൈദ്യുതി ഭവനത്തിന് കെട്ടിടം യാഥാർത്ഥ്യമാകുന്നു

പൊന്നാനി മിനി വൈദ്യുതി ഭവനത്തിൻ്റെ    കെട്ടിട നിർമ്മാണോദ്ഘാടനം ഓൺലൈൻ വഴി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവഹിച്ചു.   സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അധ്യക്ഷനായി.  പൊന്നാനി നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ കെട്ടിടത്തിൻ്റെ ശിലാഫലകം സ്ഥാപനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.

പുതിയ കെട്ടിടം വരുന്നതോടെ  കെഎസ്ഇബി പൊന്നാനി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിന് വാടക കെട്ടിടത്തിൽ നിന്ന് മോചനമാകും. രണ്ട് കോടി അൻപത്തി രണ്ട് ലക്ഷം ചെലവഴിച്ചാണ് പൊന്നാനി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ പുതിയ കെട്ടിടം ഒരുക്കുന്നത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊന്നാനി, ഈഴുവത്തിരുത്തി സെക്ഷൻ ഓഫീസ്, പൊന്നാനി സബ്‌ ഡിവിഷൻ ഓഫീസ്, പൊന്നാനി ഡിവിഷൻ ഓഫീസ് എന്നി നാല് ഓഫിസുകളാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക.

നിർമ്മാണോദ്ഘാടന ചടങ്ങിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി മിനി വൈദ്യുതി ഭവനത്തിൻ്റെ കെട്ടിട നിർമ്മാണോദ്ഘാടനം ഓൺലൈൻ വഴി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവഹിച്ചു.......    Read More on: http://360malayalam.com/single-post.php?nid=3715
പൊന്നാനി മിനി വൈദ്യുതി ഭവനത്തിൻ്റെ കെട്ടിട നിർമ്മാണോദ്ഘാടനം ഓൺലൈൻ വഴി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവഹിച്ചു.......    Read More on: http://360malayalam.com/single-post.php?nid=3715
പൊന്നാനി മിനി വൈദ്യുതി ഭവനത്തിന് കെട്ടിടം യാഥാർത്ഥ്യമാകുന്നു പൊന്നാനി മിനി വൈദ്യുതി ഭവനത്തിൻ്റെ കെട്ടിട നിർമ്മാണോദ്ഘാടനം ഓൺലൈൻ വഴി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവഹിച്ചു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്