പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി   മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ തുള്ളി വെള്ളം ഉപയോഗിക്കുമ്പോഴും ഭൂമിയിലെ ശുദ്ധജലത്തിൻ്റെ അളവ് അനുദിനം കുറയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഈ പദ്ധതിയിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിന്  ആ മൂല്യം കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊന്നാനി താലൂക്കിലെ മൂന്നര ലക്ഷത്തിലധികം ജനങ്ങൾക്ക് പ്രതിദിനം 50 ദശലക്ഷം ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്. കിഫ്.ബി ധനസഹായത്തോടെ  നടപ്പിലാക്കിയ ഈ പദ്ധതിയുടെ പ്രദേശത്തെ ജനങ്ങളുടെ ശുദ്ധജല ക്ഷാമം പൂർണമായും പരിഹരിക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പൊന്നാനിയുടെ സ്വപ്ന പദ്ധതിയാണിതെന്നും മലപ്പുറം ജില്ലയിലെ  ജലവിതരണത്തിൻ്റെ ആസ്ഥാനമായി പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മാറുമെന്നും ചടങ്ങിൽ അധ്യക്ഷനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.50 വർഷം മുന്നിൽ കണ്ടുള്ള പദ്ധതിയാണിതെന്നും ശുദ്ധജലം ലഭിക്കുക എന്നത് മനുഷ്യൻ്റെ ഏറ്റവും ആദ്യത്തെ അവകാശമാണെന്നും സ്പീക്കർ പറഞ്ഞു. 

പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു . പമ്പിംഗ് സ്റ്റേഷൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം സ്പീക്കർ നിർവഹിച്ചു.നരിപ്പറമ്പില്‍  അത്യാധുനിക വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാൻ്റോടു കൂടിയ പദ്ധതിയിലൂടെ പൊന്നാനി നിയോജക മണ്ഡലം പൂര്‍ണ്ണമായും തവനൂര്‍ നിയോജക മണ്ഡലത്തിലെ തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കും ശുദ്ധജലം ലഭിക്കും. ഭാരതപ്പുഴയിൽ നിർമ്മിച്ചിട്ടുള്ള 12 മീറ്റർ വ്യാസമുള്ള കിണറും പമ്പ് ഹൗസും 84 മീറ്റർ നീളത്തിൽ എം.എസ് റോവാട്ടർ പമ്പിംഗ് മെയിൻ, പ്രതിദിനം 50 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണശാലയും ഓഫീസ് സമുച്ചയവും, 22 ലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധജല ഭൂതല സംഭരണി, സ്റ്റാഫ് ക്വോർട്ടേഴ്സുകളും സ്റ്റോർ ബിൽഡിംഗും, ഇൻസ്പെക്ഷൻ ബംഗ്ലാവും കോൺഫറൻസ് ഹാളും, പമ്പ് സെറ്റുകൾ, ഡി.ഐ ശുദ്ധജല പംമ്പിംഗ് മെയിൻ, ചുറ്റുമതിലും സംരക്ഷണ ഭിത്തി നിർമാണവും എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. 74.4 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതി ഏകദേശം 66 കോടി രൂപ ചെലവിലാണ് പൂർത്തീകരിച്ചിട്ടുള്ളത്.ശുദ്ധീകരിച്ച കുടിവെള്ളം കൂരടയിലുള്ള ഡാനിഡ പദ്ധതിയുടെ ടാങ്കിലേക്ക് കൊടുത്താണ് നന്നംമുക്ക്, ആലങ്കോട്, തവനൂര്‍, എടപ്പാള്‍, വട്ടംകുളം, കാലടി ഗ്രാമപഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നത്.  പൊന്നാനി നഗരസഭയിലേക്കും മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്  എന്നീ ഗ്രാമപഞ്ചായത്തുകളിലെ ടാങ്കുകളിലേക്കും ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യും. പൊന്നാനി താലൂക്കിലെ ശുദ്ധജല ആവശ്യം 50 കൊല്ലം മുന്നില്‍ കണ്ട് കൊണ്ടുള്ള ട്രീറ്റ്മെന്റ് പ്ലാന്റാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ആനുപാതികമായ കപ്പാസിറ്റിയോടു കൂടി വിതരണ ശൃംഖലയും പുതുക്കി പണിയും. അതിന്റെ ഒന്നാം ഘട്ടത്തിനായി 125 കോടി രൂപ കിഫ്ബിയില്‍ ഭരണാനുമതിയായതോടെ വിതരണ ശൃംഖല സമഗ്രമായി പുനര്‍ നിര്‍മ്മിക്കും.പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. രാമകൃഷ്ണൻ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിലെ ജലവിതരണത്തിൻ്റെ ആസ്ഥാനമായി പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മാറുമെന്നും ചടങ്ങിൽ അധ്യക്ഷനായ സ്പീക്കർ പി.ശ്രീ...    Read More on: http://360malayalam.com/single-post.php?nid=3710
മലപ്പുറം ജില്ലയിലെ ജലവിതരണത്തിൻ്റെ ആസ്ഥാനമായി പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മാറുമെന്നും ചടങ്ങിൽ അധ്യക്ഷനായ സ്പീക്കർ പി.ശ്രീ...    Read More on: http://360malayalam.com/single-post.php?nid=3710
പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു മലപ്പുറം ജില്ലയിലെ ജലവിതരണത്തിൻ്റെ ആസ്ഥാനമായി പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി മാറുമെന്നും ചടങ്ങിൽ അധ്യക്ഷനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്