വന്നേരി കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിക്കുന്നു.

പൊന്നാനി: ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടേയും കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളുടേയും നേരനുഭവങ്ങളുള്ള വന്നേരിക്കാർക്കുവേണ്ടി വന്നേരി കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിക്കാൻ തീരുമാനിച്ചതായി പ്രശസ്ത എഴുത്തൃകാരൻ വി കെ ശ്രീരാമൻ പറഞ്ഞു.

കൊച്ചി രാജകുടുംബമായ പെരുമ്പടപ്പ് സ്വരൂപത്തിൻ്റെയും മൂലസ്ഥാനം വന്നേരി നാട്ടിലാണ്. ഈ ചരിത്ര മുഹൂർത്തങ്ങളെല്ലാം  കൃത്യമായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട് വന്നേരിനാട് എന്ന പുസ്തകത്തിൽ.   കേരളചരിത്രം പഠിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പുസ്തകം ഏറെ സഹായകമാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൽനൂറ്റാണ്ട് മുമ്പ് പി കെ എ റഹീം എഡിറ്റു ചെയ്ത്  കാട്ടുമാടം നാരായണൻ ഷഷ്ടിപൂർത്ത്യാഘോഷ സമിതി പുറത്തിറക്കിയ വന്നേരിനാട് എന്ന പുസ്തകത്തിൻ്റെ പുന:പ്രസാധനവുമയി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു വി കെ ശ്രീരാമൻ.  

കെ വി അബ്ദുൽ ഖാദർ എം എൽ എ, പി ടി കുഞ്ഞഹമ്മദ്,  ഡോ. രാജേഷ് കൃഷ്ണൻ, ഷീബ അമീർ, സുനിൽ സുഖദ, പി സി കെ നമ്പൂതിരിപ്പാട്, ശങ്കരനാരായണൻ മാഷ്, ഡോ. അബ്ദുള്ള തുടങ്ങിയവരും തുടർന്ന് സംസാരിച്ചു. 

വന്നേരിനാട് പുന:പ്രസിദ്ധീകരിക്കുന്നതിന്ന് വേണ്ടി താഴെ പറയുന്നവരുടെ നേതൃത്വത്തിൽ വന്നേരി കൾച്ചറൽ ഫൗണ്ടേഷൻ എന്നൊരു സംഘടന രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. 


രക്ഷാധികാരികളായി 

പി ശ്രീരാമകൃഷ്ണൻ, കേരള നിയമസഭാ സ്പീക്കർ

കെ വി അബ്ദുൽ ഖാദർ എം എൽ എ 

മുരളി പെരുനെല്ലി എം എൽ എ 

നാലപ്പാട്ട് നാരായണ മേനോൻ എന്നിവരെ തിരഞ്ഞെടുത്തു. 


ചെയർമാൻ: 

വി കെ ശ്രീരാമൻ.

വൈസ് ചെയർ പേഴ്സൻസ്:

ഡോ. രാജേഷ് കൃഷ്ണൻ 

ഷീബ അമീർ .സെക്രട്ടറി: 

ജയ നാരായണൻ .ജോയൻ്റ് സെക്രട്ടറി:

കെ വി ഹംസ .എക്സിക്യൂട്ടീവ് അംഗങ്ങൾ: അജിത് കൊളാടി

പി ടി അജിത് മോഹൻ

മോഹൻ മുല്ലമംഗലം

ഭുവനേഷ് ഭോജൻ

സുരേന്ദ്രൻ വാര്യർ 

അനൂപ് ടി ആർ സി

ബേബി പൊളാശ്ശേരി

അഡ്വ. അബ്ദുൽ ഗഫൂർ 

റാണാ പ്രതാപ്

ഡോ. അബ്ദുള്ള

സുനിൽ സുഗദ

പി സി കൃഷ്ണൻ 

ശങ്കരനാരായണൻ

സൈനുദ്ദീൻ വന്നേരി

പി ഹനീഫ

അഷ്റഫ് പേങ്ങാട്ടയിൽ

#360malayalam #360malayalamlive #latestnews

ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടേയും കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളുടേയും നേരനുഭവങ്ങളുള്ള വന്നേരിക്കാർക്കുവേണ്ടി വന്നേരി ...    Read More on: http://360malayalam.com/single-post.php?nid=3680
ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടേയും കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളുടേയും നേരനുഭവങ്ങളുള്ള വന്നേരിക്കാർക്കുവേണ്ടി വന്നേരി ...    Read More on: http://360malayalam.com/single-post.php?nid=3680
വന്നേരി കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടേയും കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളുടേയും നേരനുഭവങ്ങളുള്ള വന്നേരിക്കാർക്കുവേണ്ടി വന്നേരി കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിക്കാൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്