പൊന്നാനി കോടതിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിൽ ദുരൂഹത

പൊന്നാനി:പൊന്നാനി കോടതിക്ക് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ തീരുമാനിച്ചതിൽ ദുരൂഹത.അതിനായി കണ്ടെത്തിയ സ്ഥലം ചിലരുടെ കച്ചവട താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.തൃക്കാവിലാണ് പുതിയ കോടതി കെട്ടിടം നിർമിക്കാനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
കാലപ്പഴക്കം മൂലം പ്രയാസം നേരിടുന്ന പൊന്നാനി കോടതിക്ക് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ തീരുമാനമായതിൻ്റെ മറവിലാണ് ഗതാഗത സൗകര്യം വേണ്ടത്രയില്ലാത്ത തൃക്കാവിൽ കോടതി നിർമിക്കുന്നത്.നഗരത്തിൽ തന്നെ മറ്റിടങ്ങളിൽ ഏക്കർ കണക്കിന് സർക്കാർ സ്ഥലം കാടുമൂടി കിടക്കുമ്പോഴാണ് ഒരു വ്യവസായിയുടെ താൽപര്യം സംരക്ഷിക്കാൻ കോടതി കെട്ടിടം തൃക്കാവിലേക്ക് മാറ്റുന്നത്
ഇതിൻ്റെ ഭാഗമായി കോടതി കെട്ടിടം നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളുടെ ഉന്നത സംഘം സന്ദർശനം നടത്തിയിരുന്നു. പോർട്ടിൻ്റെ അധീനതയിലുള്ള പൊന്നാനി തൃക്കാവിലെ സ്ഥലമാണ് സംഘം സന്ദർശിച്ചത്.തുറമുഖ വകുപ്പിന് കീഴിലെ 29 സെൻ്റ് സ്ഥലമാണ് കോടതി കെട്ടിട സമുച്ചയം നിർമ്മിക്കാനായി കണ്ടെത്തിയിട്ടുള്ളത്.ഇതിനായി .തുറമുഖ വകുപ്പ് സ്ഥലം കൈമാറുകയോ, കെട്ടിടം നിർമ്മിക്കാനുള്ള അനുമതിപത്രം നൽകുകയോ വേണം. സ്ഥലം കെട്ടിട നിർമ്മാണത്തിന് അനുയോജ്യമാണോ എന്നാവശ്യപ്പെട്ട് ഹൈക്കോടതി പി.ഡബ്യു.ഡി കെട്ടിട വിഭാഗത്തോട് റിപ്പോർട്ടും തേടിയിട്ടുണ്ട്.നിലവിൽ കോടതി കെട്ടിടം നിർമ്മിക്കാൻ അനുയോജ്യമാണെന്നാണ് പൊതു മരാമത്ത് കെട്ടിട വിഭാഗത്തിൻ്റെയും കണ്ടെത്തൽ. സർക്കാർ അനുമതി നൽകുന്ന മുറക്ക് പി.ഡബ്യു.ഡി കെട്ടിട വിഭാഗം കെട്ടിടത്തിൻ്റെ രൂപരേഖ തയ്യാറാക്കി നൽകും.ഈ സ്ഥലത്തേക്കാൾ അനുയോജ്യമായ സ്ഥലങ്ങൾ ഹാർബറിലും മിനി സിവിൽ സ്റ്റേഷനിലും ഫയർ സ്റ്റേഷനിലും ഉണ്ട്.ഇവിടെ പ്രദേശങ്ങൾ കാടുമൂടി കിടക്കുകയാണ്.ഈ സ്ഥലങ്ങളൊന്നും പരിഗണിക്കാതെയാണ് മറ്റു ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഗതാഗത സൗകര്യം കുറവായ തൃക്കാവിൽ കോടതി കെട്ടിടം നിർമിക്കാൻ പോകുന്നത്. നിലവിൽ കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് പരാതിയിൽ കണ്ടെത്തിയിരുന്നു.അറ്റകുറ്റപ്പണികൾക്കായി തൽക്കാലം കോടതി പ്രവർത്തനം മിനിസിവിൽ സ്റ്റേഷനിലേക്ക് മാറുന്നതിൻ്റെ മറവിൽ കോടതി തന്നെ മറ്റൊരിടത്തേക്ക് പൂർണമായി മാറ്റുന്നത് വ്യാപക വിമർശനത്തിനിടയാക്കുന്നുണ്ട്.
മാരിടൈം ബോർഡ് ചെയർമാൻ വി.ജെ മാത്യു, മാരിടൈം ബോർഡ് സി.ഇ.ഒ സലീംകുമാർ, കോഴിക്കോട് പോർട്ട് ഓഫീസർ അശ്വിൻ കുമാർ, ജില്ലാ ജഡ്ജ് ജോൺ, പൊന്നാനി മുനിസിഫ് മജിസ്ട്രേറ്റ് പ്രദീപ് കുമാർ, പി.ഡബ്യു.ഡി കെട്ടിട വിഭാഗം എ.ഇ സാൻ്റോ സെബാസ്ത്യൻ, പോർട്ട് കൺസർവേറ്റർ മനോജ്, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി. ജമാലുദ്ദീൻ, ബാർ അസോസിയേഷൻ ഭാരവാഹികളായ അഡ്വ.പി.കെ ഖലീമുദ്ദീൻ, അഡ്വ.ഷാഫി എന്നിവരാണ് തൃക്കാവിലെ സ്ഥലത്ത് സന്ദർശനത്തിനെത്തിയത്

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3640
...    Read More on: http://360malayalam.com/single-post.php?nid=3640
പൊന്നാനി കോടതിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിൽ ദുരൂഹത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്