വിദ്യാർത്ഥികൾക്ക് ഭഷ്യക്കിറ്റുകൾക്ക് പകരം കൂപ്പണുകൾ. സപ്ലൈകോയിൽ നിന്ന് ഇഷ്ടമുള്ളത് വാങ്ങാം

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത്തവണ ഭഷ്യക്കിറ്റുകൾക്ക് പകരം നൽകുന്നത് കൂപ്പണുകൾ. 2020 സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള ഭക്ഷ്യവിഹിതം കൂപ്പണുകളായി വിദ്യാർത്ഥികൾക്ക്  നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൂപ്പണുകൾ ഉടൻ സ്‌കൂളുകളിലെത്തിക്കും.

കൂപ്പണുകളുമായി രക്ഷിതാക്കൾക്ക് സപ്ലൈകോ ശാലയിൽ പോയി ഇഷ്ടമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങാം. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതലുള്ള കുട്ടികൾക്കാണ്  പ്രയോജനമുണ്ടാകുക.പ്രീ പ്രൈമറി, പ്രൈമറി കുട്ടികൾക്ക്‌ 300 രൂപയ്ക്കും അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് 500 രൂപയ്ക്കും സാധനം വാങ്ങാം. റേഷൻ കാർഡിന്റെ നമ്പർ സ്‌കൂൾ തലത്തിൽ കൂപ്പണിൽ രേഖപ്പെടുത്തും.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3637
...    Read More on: http://360malayalam.com/single-post.php?nid=3637
വിദ്യാർത്ഥികൾക്ക് ഭഷ്യക്കിറ്റുകൾക്ക് പകരം കൂപ്പണുകൾ. സപ്ലൈകോയിൽ നിന്ന് ഇഷ്ടമുള്ളത് വാങ്ങാം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്