മോട്ടോർ വാഹന വകുപ്പിനെ നെഞ്ചിലേറ്റിയ പൊന്നാനിക്കാരൻ കൊച്ചു ഹാഫിസിനെ വകുപ്പ് ആദരിച്ചു.

മോട്ടോർ വാഹന വകുപ്പിന്റെ ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത ഓഫീസുകളുടേതടക്കം 86 ഓഫീസുകളുടെയും സ്ഥലപ്പേരും രജിസ്ടേഷൻ കോഡു മടക്കം ഹൃദിസ്ഥമാക്കി വിസ്മയമായി മാറിയ നാലാം ക്ലാസുകാരനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു.

പൊന്നാനി പാലപ്പെട്ടി AMLP സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹാഫിസ് എന്ന മിടുക്കനാണ് രജിസ്ട്രേഷൻ നംപർ കാണാതെ പറഞ്ഞ് സോഷ്യൽ മീഡിയയാലടക്കം താരമായി മാറിയത്. പാലപ്പെട്ടി, പള്ളിയാക്കിയിൽ ബാദുഷയുടെയും ഫാത്തിമയുടെയും മകനാണ് ഹാഫിസ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാൻ പോയപ്പോൾ ലഭിച്ച ബുക്ക് ലെറ്റ് ഉപയോഗിച്ചാണ് ഈ മിടുക്കൻ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കടക്കം കാണാതെ പറയാൻ അസാദ്ധ്യമായ കേരളത്തിലെ രജിസ്ട്രേഷൻ നംപറുകൾ മനപാഠമാക്കിയത്.

ഹാഫിസിന്റെ സഹോദരി ആദില സ്കൂളിലെ ഏറ്റവും മാർക്ക് വാങ്ങുന്ന കുട്ടിയും നല്ലൊരു പാട്ടുകാരിയുമാണ്. മൽസ്യ തൊഴിലാളിയാണ് ഹാഫിസിന്റെ പിതാവ്. 

ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് ഹാഫിസിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അനുമോദിച്ചത്. മലപ്പുറം എൻഫോഴ്സ്മെന്റ് RTO ശ്രീ.ഗോകുൽ , മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ , സുരാജ് എന്നിവരും പാലപ്പെട്ടി AMLP സ്കൂൾ PTA പ്രസിഡണ്ട് ഹുസൈൻ എന്നിവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മോട്ടോർ വാഹന വകുപ്പിന്റെ ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത ഓഫീസുകളുടേതടക്കം 86 ഓഫീസുകളുടെയും സ്ഥലപ്പേരും രജിസ്ടേഷൻ കോഡു മ...    Read More on: http://360malayalam.com/single-post.php?nid=363
മോട്ടോർ വാഹന വകുപ്പിന്റെ ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത ഓഫീസുകളുടേതടക്കം 86 ഓഫീസുകളുടെയും സ്ഥലപ്പേരും രജിസ്ടേഷൻ കോഡു മ...    Read More on: http://360malayalam.com/single-post.php?nid=363
മോട്ടോർ വാഹന വകുപ്പിനെ നെഞ്ചിലേറ്റിയ പൊന്നാനിക്കാരൻ കൊച്ചു ഹാഫിസിനെ വകുപ്പ് ആദരിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ലാത്ത ഓഫീസുകളുടേതടക്കം 86 ഓഫീസുകളുടെയും സ്ഥലപ്പേരും രജിസ്ടേഷൻ കോഡു മടക്കം ഹൃദിസ്ഥമാക്കി വിസ്മയമായി മാറിയ നാലാം ക്ലാസുകാരനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു.പൊന്നാനി പാലപ്പെട്ടി AMLP സ്കൂൾ നാലാം ക്ലാസ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്