വാര്‍ഷിക പദ്ധതി പരിശീലനത്തിന് സമാപനം

പൊന്നാനി നഗരസഭയുടെ 2021- 22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കില സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. ജനപ്രതിനിധികള്‍ക്കും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ആസൂത്രണ സമിതി അംഗങ്ങള്‍ക്കും വിവിധ വര്‍ക്കിങ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ക്കുമായുള്ള പരിശീലന പരിപാടിയാണ് നഗരസഭയില്‍ സംഘടിപ്പിച്ചത്. ജനുവരി 27, 29 തീയതികളിലായി രണ്ട് ദിവസത്തെ പരിശീലനത്തില്‍ ഓണ്‍ലൈനായാണ് കില വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കിയത്.

യോഗം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീനാ സുദേശന്‍, ടി. മുഹമ്മദ് ബഷീര്‍, ഒ.ഒ ഷംസു എന്നിവര്‍ പങ്കെടുത്തു. കിലയുടെ ഫാക്വല്‍റ്റികളായ സി.പി മുഹമ്മദ് കുഞ്ഞി, ഷിഹാബുദ്ധീന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

#360malayalam #360malayalamlive #latestnews

ജനുവരി 27, 29 തീയതികളിലായി രണ്ട് ദിവസത്തെ പരിശീലനത്തില്‍ ഓണ്‍ലൈനായാണ് കില വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കിയത്........    Read More on: http://360malayalam.com/single-post.php?nid=3622
ജനുവരി 27, 29 തീയതികളിലായി രണ്ട് ദിവസത്തെ പരിശീലനത്തില്‍ ഓണ്‍ലൈനായാണ് കില വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കിയത്........    Read More on: http://360malayalam.com/single-post.php?nid=3622
വാര്‍ഷിക പദ്ധതി പരിശീലനത്തിന് സമാപനം ജനുവരി 27, 29 തീയതികളിലായി രണ്ട് ദിവസത്തെ പരിശീലനത്തില്‍ ഓണ്‍ലൈനായാണ് കില വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കിയത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്