കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തി രാഷ്ട്രപതി, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

ബജറ്റ് സമ്മേളനത്തിന്‍റെ മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. കാർഷിക നിയമങ്ങളെ പുകഴ്ത്തിയാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. കാർഷിക രംഗം ആധുനികവത്ക്കരിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. 'ആത്മനിർഭാരതയിലൂടെ കർഷകരുടെ നില മെച്ചപ്പെടുത്തുകയാണ് സർക്കാർ. സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരം കർഷകർക്കുവേണ്ടി താങ്ങുവില ഉയർത്തി. ചെറുകിട ഇടത്തകരം സർക്കാരുകൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്'. കർഷകരെ സ്വയം പര്യാപ്തരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക രിക്കുകയാണ്.

കോൺഗ്രസിന് പുറമെ എൻ.സി.പി, ശിവസേന, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാ ട്ടി, ആ4.ജെ.ഡി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, ആ4.എസ്. പി , പി.ഡി.പി, എം.ഡി.എം.കെ, കേരള കോൺഗ്രസ്, എ.ഐ.യു.ഡി.എഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത്. കര്‍ഷക സമരം അക്രമത്തിലേക്ക് വഴിമാറിയതിൽ സ4ക്കാറിന് ഇന്‍റലിജൻസ് വീഴ്ചയുണ്ടായെന്നും ബി.ജെ.പിയുടെ പങ്ക് പറ്റിയവരാണ് അക്രമത്തിലേക്ക് സമരത്തെ തള്ളിവിട്ടതെന്നുമുള്ള വിമര്‍ശനവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3609
...    Read More on: http://360malayalam.com/single-post.php?nid=3609
കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തി രാഷ്ട്രപതി, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്