ഭിന്നശേഷിക്കാര്‍ക്കും വയോധികര്‍ക്കും ആശ്രയമായി കൈവല്യയും നവജീവനും

കൈവല്യ

ഭിന്നശേഷി വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കിയ നവീന   പദ്ധതിയാണിത്. ഭിന്നശേഷിക്കാരായ തൊഴില്‍ അന്വേഷകര്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കി ശക്തിപ്പെടുത്താനുള്ള സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി. ഈ പദ്ധതിയില്‍ തുല്യ പ്രാധാന്യമുള്ള നാല് ഘടകങ്ങളുണ്ട്. (1) വൊക്കേഷനല്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്,  (2) കപ്പാസിറ്റി ബില്‍ഡിങ് (3) മത്സര പരീക്ഷകള്‍ക്ക് പരിശീലന പരിപാടി, (4) പലിശ രഹിത സ്വയംതൊഴില്‍ വായ്പ പദ്ധതി. ഇവയില്‍ ഒന്നോ ഒന്നിലധികം ഘടകങ്ങള്‍ സമന്വയിപ്പിച്ചോ വരുമാനദായകമായ തൊഴില്‍ കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കാല്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതി ഉദ്ദേശിക്കുന്നത്.


നവജീവന്‍

സംസ്ഥാന സര്‍ക്കാര്‍ വയോജന  നയത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജീവനോധാപാധി പ്രദാനം ചെയ്ത് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്താന്‍ വിഭാവനം ചെയ്ത നവീന പദ്ധതി. മുതിര്‍ന്ന പൗരന്‍മാരുടെ പരിചയ സമ്പത്തും അറിവും പരിചയപ്പെടുത്താനും സഹായകരമായ പദ്ധതിയാണിത്. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 വയസ്സുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കും.

വൊക്കേഷനല്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, തൊഴില്‍ സാധ്യതകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ നല്‍കുന്നു. ഇതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിലവില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരുടെ ഭിന്നശേഷിയുടെ സ്വഭാവം, യോഗ്യത, അഭിരുചി, താല്‍പ്പര്യം, കഴിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഡാറ്റ ബാങ്ക് തയ്യാറാക്കും.

കപ്പാസിറ്റി ബില്‍ഡിങ്

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ്, സംരംഭകത്വ വികസന പരിശീലനം എന്നിവ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളിലുമായി ബന്ധപ്പെട്ടു നല്‍കുന്നു.

മത്സരപരീക്ഷാ പരിശീലനം

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് അറിയിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ നല്‍കുന്നത് മുതല്‍ ലക്ഷ്യത്തിലെത്തുന്നതു വരെ വിവിധ ഘട്ടങ്ങളില്‍ അവരെ സഹായിക്കാനും മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കാനും ആവശ്യമായ തുടര്‍ പരിശീലനം നല്‍കും.

പലിശ രഹിത സ്വയംതൊഴില്‍ വായ്പ

സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി 50,000 രൂപ വരെ പലിശ രഹിത വായ്പ നല്‍കുന്നു. വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കുന്നതെങ്കിലും പ്രായോഗിക സംയുക്ത സംരംഭവും അനുവദിക്കും. സ്വയംതൊഴില്‍ സംരംഭത്തിന് വായ്പ ലഭിച്ചാലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയുള്ള നിയമനങ്ങള്‍ക്ക് വീണ്ടും പരിഗണിക്കും. എന്നാല്‍ തൊഴില്‍ രഹിത വേതനം ലഭിക്കില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഭിന്നശേഷിക്കാര്‍ക്കും എല്ലാ പ്രവൃത്തി ദിവസവും ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരായി സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25000 രൂപ) സബ്സിഡിയായി അനുവദിക്കും. കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷിക്കുന്ന ദിവസം പ്രായം 21നും 55നും ഇടയില്‍ ആയിരിക്കണം. സംരംഭം സ്വന്തമായി നടത്താന്‍ കഴിയാത്തത്ര ശാരീരിക വെല്ലുവിളി നേരിടുന്ന പക്ഷം അടുത്ത ഒരു ബന്ധുവിനു (അമ്മ/ അച്ഛന്‍/ ഭര്‍ത്താവ്/ ഭാര്യ/ മകന്‍/മകള്‍) കൂടി വായ്പ അനുവദിക്കും. ഫോണ്‍: 0483 2734904.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3607
...    Read More on: http://360malayalam.com/single-post.php?nid=3607
ഭിന്നശേഷിക്കാര്‍ക്കും വയോധികര്‍ക്കും ആശ്രയമായി കൈവല്യയും നവജീവനും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്