കടലിൽ കുളിക്കുന്നതിനിടെ കാണാതായ കൂട്ടുകാരെ രക്ഷിച്ച ഇ.സി.മുഹമ്മദ് മുഹ്‌സിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരം

കോഴിക്കോട്: കടലിൽ കുളിക്കുന്നതിനിടെ കാണാതായ കൂട്ടുകാരെ രക്ഷിച്ച ഇ.സി.മുഹമ്മദ് മുഹ്‌സിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരം. മൂന്നാമത്തെ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു മരിച്ച മുഹമ്മദ് മുഹ്സിന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം ലഭിച്ചത്. കോഴിക്കോട് കൊടിക്കൽ ബീച്ചിനടുത്തെ മുസ്തഫ-നാസില ദമ്പതികളുടെ മകനാണ്. തിക്കോടി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ 2019ലെ ദേശീയ ധീരതാ അവാർഡും മുഹ്സിന് ലഭിച്ചിരുന്നു. കടലിൽ നീന്താനിറങ്ങിയ സുഹൃത്തുക്കൾ അടിയൊഴുക്കിൽപ്പെട്ടപ്പോൾ സാഹസികമായി മൂന്നു പേരെയും മുഹ്സിൻ കരയ്ക്കെത്തിച്ചു. മൂന്നാമത്തെ സുഹൃത്തിനെ രക്ഷിച്ചെങ്കിലും മുഹ്സിൻ ഒഴുക്കിൽപ്പെട്ടുപോയി. മരിക്കുമ്പോൾ മുഹസിന് 16 വയസായിരുന്നു.

#360malayalam #360malayalamlive #latestnews

2019ലെ ദേശീയ ധീരതാ അവാർഡും മുഹ്സിന് ലഭിച്ചിരുന്നു.......    Read More on: http://360malayalam.com/single-post.php?nid=3589
2019ലെ ദേശീയ ധീരതാ അവാർഡും മുഹ്സിന് ലഭിച്ചിരുന്നു.......    Read More on: http://360malayalam.com/single-post.php?nid=3589
കടലിൽ കുളിക്കുന്നതിനിടെ കാണാതായ കൂട്ടുകാരെ രക്ഷിച്ച ഇ.സി.മുഹമ്മദ് മുഹ്‌സിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരം 2019ലെ ദേശീയ ധീരതാ അവാർഡും മുഹ്സിന് ലഭിച്ചിരുന്നു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്